ADVERTISEMENT

മദപ്പാടിനെ തുടർന്ന് മാർച്ച് 5ന് ആണ് ഗജകേസരി പട്ടം നേടിയ മലയാലപ്പുഴ രാജനെ തളച്ചത്. സുഖചികിത്സ കഴിഞ്ഞതോടെ മദപ്പാടിന്റെ ലക്ഷണം കുറഞ്ഞു. എന്നാൽ അവനെ അഴിച്ചുവിടാൻ തയാറല്ല. 6 മാസമായി കിടക്കുന്ന ചങ്ങല കുരുക്കിൽ ഇടതുകാലു പൊട്ടി വ്രണമായി. ഒന്നാം പാപ്പാന്‍ മുതുകുളം മനീഷ് അല്ലാതെ ആർക്കും മരുന്നു പുരട്ടാനും പറ്റില്ല. അദ്ദേഹമാകട്ടെ സസ്പെൻഷനിലും.

ഏതാനും ദിവസം മുൻപാണ് ഒന്നാം പാപ്പാനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തത്. ആനയ്ക്ക് തീറ്റയ്ക്കായി പനംപട്ടയും ഓലമടലും വാങ്ങിയതിന് ബില്ലു മാറി നൽകാത്തതിനെ ചൊല്ലി ആറന്മുള അസി കമ്മിഷണറുമായി ഉണ്ടായ തർക്കമാണ് കാരണം. ആനയ്ക്കാകട്ടെ ഒന്നാം പാപ്പാനെയാണ് ഏറെയിഷ്ടം. അദ്ദേഹത്തെ കാണാതായതോടെ രണ്ടാം പാപ്പാൻ വിനയനെ ആന അടുപ്പിക്കുന്നില്ല. വിനയൻ തീറ്റ കൊടുക്കുന്നത് കഴിക്കുന്നുണ്ടെങ്കിലും അടുത്തേക്ക് ചെല്ലാൻ സമ്മതിക്കില്ല.

പുതിയ പാപ്പാനെ നിയമിച്ചാൽ ആനയുമായി ഇണങ്ങി ചട്ടം പഠിക്കാൻ വർഷങ്ങൾ വേണ്ടി വരും. ആനയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് ഒന്നാം പാപ്പാന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് വെറ്ററിനറി ഡോക്ടർ ദേവസ്വം ബോർഡിനു കത്ത് നൽകിയിട്ടുണ്ട്. എന്നാൽ ഇത് ബോർഡ് പരിഗണിച്ചിട്ടില്ല. 

Read Also: മനുഷ്യത്വത്തിന്റെ നേർക്കാഴ്ച! കരയ്ക്കടിഞ്ഞ കൂറ്റൻ സ്രാവിന് അതിസാഹസികമായ മടക്കം

‘മോനേ..രാജാ..’ എന്നു മനീഷ് വിളിച്ചാൽ ആന തലകുലുക്കും. തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്യും. പിന്നെ തീറ്റയായി ഒരു ഓലമടൽ എങ്കിലും കൊടുക്കണമെന്നു മാത്രം. രാജൻ‌ ആന ചെറുപ്പത്തിൽ മലയാലപ്പുഴ ക്ഷേത്രത്തിൽ എത്തിയതാണ്. ക്ഷേത്രത്തിനു ചുറ്റുമുള്ള കടക്കാരുമായി വലിയ ചങ്ങാത്തമാണ്. ജംക്‌ഷനിലൂടെ പോകുമ്പോൾ സ്ഥിരമായി പഴം, ശർക്കര ഉണ്ട, ബോണ്ട, കൈതച്ചക്ക, തണ്ണിമത്തൻ തുടങ്ങിയവ നൽകുന്ന കടക്കാരുണ്ട്.

Content Highlights: Malayalappuzha Rajan | Elephant 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com