ADVERTISEMENT

ജി 20 ഉച്ചകോടി നടന്ന സമയം ന്യൂഡൽഹി നഗരത്തിലെ ചില ഭാഗങ്ങളിൽ കുരങ്ങൻമാരെ വിരട്ടിയോടിക്കാനായി മറ്റൊരു കുരങ്ങുവർഗമായ ലംഗൂറുകളുടെ ചിത്രങ്ങൾ സ്ഥാപിച്ചിരുന്നു. റീസസ് മക്കാക്ക് ഇനത്തിൽപെട്ട നാട്ടുകുരങ്ങൻമാരുടെ ശല്യം നേരിടാനാണ് അധികൃതർ ഇത് പരീക്ഷിച്ചത്.

ഡൽഹി നഗരത്തിൽ പലയിടത്തായി സ്ഥാപിച്ചിരിക്കുന്ന ലങ്കൂർ കുങ്ങന്മാരുടെ കട്ടൗട്ടുകൾ (Photo: Twitter/@saliltripathi,@ABC)
ഡൽഹി നഗരത്തിൽ പലയിടത്തായി സ്ഥാപിച്ചിരിക്കുന്ന ലങ്കൂർ കുങ്ങന്മാരുടെ കട്ടൗട്ടുകൾ (Photo: Twitter/@saliltripathi,@ABC)

ലംഗൂറുകളുടെ കട്ടൗട്ടുകൾ വച്ചതിനു പുറമേ, ഇവയുടെ ശബ്ദം അനുകരിക്കാനായി 40 ഓളം ജീവനക്കാരെയും ന്യൂഡൽഹി നഗരസഭ നിയമിച്ചിരുന്നു. കുരങ്ങുകളെ വിരട്ടാനായി ഇതാദ്യമായല്ല ലംഗൂറുകളെ ഡൽഹിയിൽ ഇറക്കുന്നത്. 2010ൽ കോമൺവെൽത്ത് ഗെയിംസ് നടന്ന സമയത്ത് ജീവനുള്ള ലംഗൂറുകളെ നഗരത്തിൽ എത്തിച്ചിരുന്നു.

ഗ്രേ ലംഗൂർ. മധ്യപ്രദേശ് നാഷനൽ പാർക്കിൽ നിന്നുള്ള കാഴ്ച (Photo: Twitter/@OrientalEnigma)
ഗ്രേ ലംഗൂർ. മധ്യപ്രദേശ് നാഷനൽ പാർക്കിൽ നിന്നുള്ള കാഴ്ച (Photo: Twitter/@OrientalEnigma)

എന്താണ് ഈ ലംഗൂറുകൾ?, എന്തിനാണ് സാധാരണ കുരങ്ങൻമാർ ഇവയെ ഭയക്കുന്നത്?. കുരങ്ങുവർഗത്തിൽ ഉൾപ്പെട്ട, ആകാരത്തിൽ സാധാരണ കുരങ്ങുകളെക്കാൾ വലുപ്പമുള്ള ഏഷ്യൻ കുരങ്ങുകളാണ് ലംഗൂറുകൾ.

മധ്യപ്രദേശ് നാഷനൽ പാർക്കിൽ നിന്നുള്ള കാഴ്ച (Photo: Twitter/@OrientalEnigma)
മധ്യപ്രദേശ് നാഷനൽ പാർക്കിൽ നിന്നുള്ള കാഴ്ച (Photo: Twitter/@OrientalEnigma)

ഇലതീനിക്കുരങ്ങൻമാർ എന്ന വിഭാഗത്തിൽപ്പെട്ടവയാണ് ഇവ. മെലിഞ്ഞ ശരീരവും നീളമുള്ള വാലുകളും ഇവയ്ക്കുണ്ട്. ചാരനിറത്തിലാണ് പ്രധാനമായും ഇവ കാണപ്പെടുന്നത്.

ഗ്രേ ലംഗൂർ കുഞ്ഞിനൊപ്പം (Photo: Twitter/@ramapics)
ഗ്രേ ലംഗൂർ കുഞ്ഞിനൊപ്പം (Photo: Twitter/@ramapics)

ചുവപ്പ്, ബ്രൗൺ, കറുപ്പ് വിഭാഗങ്ങളിലുള്ളവയുമുണ്ട്. 20 മുതൽ 30 വരെയുള്ള സംഘങ്ങളായാണ് ഗ്രേ ലംഗൂറുകൾ കഴിയുന്നത്. ഇന്ത്യയിലും നേപ്പാളിലും ബംഗ്ലദേശിലും പാക്കിസ്ഥാനിലും ഇവയെ കാണാം. ചില സംഘങ്ങളിൽ നൂറിലധികം അംഗങ്ങളുണ്ടാകും. 

(Photo: Twitter/@wpamansarda)
(Photo: Twitter/@wpamansarda)

ലംഗൂറുകളെ സാധാരണ കുരങ്ങൻമാർക്ക് പേടിയാണെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാൽ ഇക്കാര്യത്തിൽ ശാസ്ത്രജ്ഞർക്കിടയിൽ ഭിന്നതയുണ്ട്. ഏതായാലും ഗ്രാമപ്രദേശങ്ങളിലും മറ്റും കൃഷിയിടങ്ങളും വീടുകളും കുരങ്ങുകളിൽ നിന്ന് സംരക്ഷിക്കാനായി ലംഗൂറുകളെ വളർത്തുന്നവരുണ്ട്. പലരുടെയും അഭിപ്രായത്തിൽ ലംഗൂറുകൾ ഉണ്ടെങ്കിൽ നാട്ടുകുരങ്ങുകൾ അങ്ങോട്ട് അടുക്കുകയില്ലത്രേ.

ഗ്രേ ലംഗൂർ (Photo: Twitter/@contentbirder)
ഗ്രേ ലംഗൂർ (Photo: Twitter/@contentbirder)

കോളോബിനെ എന്ന ഉപകുടുംബത്തിൽപെട്ടതാണ് ലംഗൂറുകൾ. ആഫ്രിക്കയിലെ കുരങ്ങിനമായ ബ്ലാക് ആൻഡ് വൈറ്റ് കൊളോബസ്, ഇന്തൊനീഷ്യയിലെ പ്രോബോസിസ് കുരങ്ങൻമാർ എന്നിവയുമായി ഇവയ്ക്കു ബന്ധമുണ്ട്.

(Photo: Twitter/@thevegansnuts, @OldWonk)
(Photo: Twitter/@thevegansnuts, @OldWonk)

ശരാശരി 18 കിലോ വരെ ഭാരം ഇവയ്ക്കു വയ്ക്കാം. കടുവകൾ, ധോൾ എന്നയിനം കാട്ടുനായ, പുലികൾ, ചെന്നായ്ക്കൾ, കുറുക്കൻമാർ, കരടികൾ, മലമ്പാമ്പുകൾ തുടങ്ങിയ മൃഗങ്ങൾ ലംഗൂറുകളെ വേട്ടയാടാറുണ്ട്.

Content Highlights: Monkey | Grey Langur | New Delhi | Manorama News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com