ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ജർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട വളർത്തുനായയായ കമാൻഡർ വീണ്ടും വിവാദത്തിലായിരിക്കുകയാണ്. വൈറ്റ്ഹൗസിൽവച്ച് ഒരു രഹസ്യപ്പൊലീസ് ഉദ്യോഗസ്ഥനെയാണ് രണ്ടു ദിവസം മുൻപ് കമാൻഡർ കടിച്ചത്. 2 വയസ് പ്രായമുള്ള നായ ഇതു പതിനൊന്നാമത്തെ തവണയാണ് ആളുകളെ കടിക്കുന്നത്. കഴിഞ്ഞവർഷം നവംബറിൽ ഈ നായ ഒരു ഉദ്യോഗസ്ഥന്റെ കൈയിലും തുടയിലും കടിച്ചിരുന്നു

ബൈഡനു ജർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട മറ്റൊരു നായയുമുണ്ടായിരുന്നു. മേജർ എന്നു പേരുള്ള ഈ നായയും ധാരാളം കടി സംഭവങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഇതിനെ 2021ൽ വൈറ്റ് ഹൗസിൽ നിന്നു മാറ്റി. തുടർന്നാണ് കമാൻഡർ ഇവിടെയെത്തിയത്.

ഏതായാലും സംഭവം യുഎസിൽ വലിയ വിവാദം ഉയർത്തിയിട്ടുണ്ട്. പ്രസിഡന്റിന്റെ വളർത്തുനായയൊക്കെയെന്നതു ശരി തന്നെ, പക്ഷേ വൈറ്റ്ഹാസിലെ ഉദ്യോഗസ്ഥർക്കും മറ്റുജീവനക്കാർക്കും സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട് കമാൻഡറെന്നും അതിനു പരിഹാരം കാണണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

Read Also: തെരുവുനായ തൃഷയുടെ ‘കാഡ്ബെറി’ ആയി; 9 വർഷം ഒരുമിച്ച്: മരണം ട്യൂമർ നീക്കം ചെയ്യുന്നതിനിടെ

ബൈഡനു മുൻപും യുഎസ് പ്രസിഡന്റുമാർ ‌ നായ്ക്കളെ വളർത്തിയിട്ടുണ്ട്.  ഇവയിൽ പലതും വളരെ പ്രശസ്തവുമാണ്. ആദ്യ പ്രസിഡന്റായ ജോർജ് വാഷിങ്ടനിന്റെ കൈവശം ഇരുപതിലധികം നായ്ക്കളുണ്ടായിരുന്നു. ഒരു ബ്രീഡർ കൂടിയായിരുന്നു ജോർജ് വാഷിങ്ടൻ. അമേരിക്കൻ ഫോക്‌സ്ഹൗണ്ട് എന്ന നായയിനം വികസിപ്പിച്ചത് അദ്ദേഹമാണ്.

(Photo: Twitter/@common1776sense)
(Photo: Twitter/@common1776sense)

കുറുക്കൻമാരെ മണം പിടിച്ച് വേട്ടയാടാൻ അപാരമായ കഴിവുള്ള നായയിനമാണ് അമേരിക്കൻ ഫോക്സ്ഹൗണ്ട്. 1650ൽ ഇംഗ്ലണ്ടിൽ നിന്ന് യുഎസിലെ മേരിലാൻഡിലെത്തിയ റോബർട് ബ്രൂക്ക് എന്ന വ്യക്തി കുറേ വേട്ടപ്പട്ടികളെയും തനിക്കൊപ്പം കൊണ്ടുവന്നിരുന്നു. അവിടെ നിന്നാണ് അമേരിക്കൻ ഫോക്സ്ഹൗണ്ടിന്റെ കഥ തുടങ്ങുന്നത്.

ബ്രൂക്ക് കൊണ്ടുവന്ന വേട്ടപ്പട്ടികളുടെ പിന്തുടർച്ചക്കാരിൽ ചിലത് ജോർജ് വാഷിങ്ടണിന്റെ കൈവശമുണ്ടായിരുന്നു. ഇതുമായി അദ്ദേഹം ഫ്രഞ്ച് നായകളെ ക്രോസ് ചെയ്തു. ഇങ്ങനെയാണ് അമേരിക്കൻ ഫോക്സ്ഹൗണ്ടുകൾ ജനിക്കുന്നത്.

യുഎസിന്റെ പതിനാറാമത്തെ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കണിന്റെ നായയായിരുന്നു ഫിഡോ. ഇന്നും യുഎസിൽ പല വളർത്തുനായ്ക്കൾക്കും ഫിഡോ എന്നു പേര് നൽകാറുണ്ട്. ജോർജ് ബുഷ് സീനിയർ, ബറാക് ഒബാമ, റൊണാൾഡ് റീഗൻ, ബിൽ ക്ലിന്‌റൺ, ജോൺ എഫ്. കെന്നഡി തുടങ്ങി അമേരിക്കൻ പ്രസിഡന്റുമാരിലെ പല പ്രശസ്ത വ്യക്തിത്വങ്ങളും നായകളെ വളർത്തിയിരുന്നു.

Content Highlights: American Foxhound |Dog | Robert Brooke | George Washington

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com