ADVERTISEMENT

കേരളത്തിൽ തെരുവുനായ ശല്യം കാരണം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. എങ്ങനെ ഇവയെ ഓടിക്കാം എന്നാണ് ചിന്ത. എന്നാൽ ബ്രസീലിൽ തെരുവുനായകൾക്കായി പള്ളിതുറന്നുകൊടുക്കകയും അവയെ ദത്തെടുക്കാൻ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുകയുമാണ് ഒരു വൈദികൻ. കരുവാരു രൂപതയിലെ വൈദികനായ ഫാദർ ജോവോ പോളോ അറൗജോ ഗോമസ് ആണ് തെരുവുനായകളെ പള്ളിക്കകത്ത് കൊണ്ടുവരുന്നത്. നായയെ അടുത്തുനിർത്തി കുർബാന ചൊല്ലുന്ന അദ്ദേഹത്തിന്റെ ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്.

 2013 മുതലാണ് അദ്ദേഹം ഈ പ്രവർത്തനത്തിലേക്ക് ഇറങ്ങിയത്. തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന നായകളെ ഫാദർ ജോവോ കുളിപ്പിച്ച് ഭക്ഷണം നൽകി സംരക്ഷിക്കും. പ്രാർത്ഥനാ ശുശ്രൂഷകൾക്കായി എത്തുമ്പോൾ ഏതെങ്കിലും ഒരു നായയെ കൊണ്ടുവരികയും ദത്തെടുക്കാൻ വിശ്വാസികളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. നായയെ അടുത്തുനിര്‍ത്തിയാണ് കുർബാന ചൊല്ലുന്നത്. 

ഫാദർ ജോവോ പോളോ അറൗജോ ഗോമസ് (Photo: Twitter/@paxipax_heleane)
ഫാദർ ജോവോ പോളോ അറൗജോ ഗോമസ് (Photo: Twitter/@paxipax_heleane)

വൊളണ്ടിയർമാരും സന്നദ്ധപ്രവർത്തകരും തനിക്കൊപ്പമുണ്ടെന്നും അതിനാൽ ഈ ക്രെഡിറ്റ് തനിക്ക് മാത്രമുള്ളതല്ലെന്നും അദ്ദേഹം പറയുന്നു.

തങ്ങൾക്കു ലഭിച്ച നായകളുമായി വിശ്വാസികൾ. ഫാദർ ജോവോ പോളോ അറൗജോ ഗോമസ് സമീപം (Photo: Twitter/@Good_vibes_up)
തങ്ങൾക്കു ലഭിച്ച നായകളുമായി വിശ്വാസികൾ. ഫാദർ ജോവോ പോളോ അറൗജോ ഗോമസ് സമീപം (Photo: Twitter/@Good_vibes_up)

Content Highlights: Priest | Brazil | Stray Dogs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com