ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഇന്ന് ലോക മൃഗദിനം. ലോകത്തെ ജൈവവൈവിധ്യത്തിലെ ഏറ്റവും ശക്തമായ കൂട്ടമാണ് മൃഗങ്ങൾ. ലോകത്തെ എല്ലാ വൻകരകളിലും വിവിധ തരത്തിലും വിഭാഗങ്ങളിലും സ്പീഷീസുകളിലമുള്ള മൃഗങ്ങളുണ്ട്. ലോകത്തെ ആദ്യത്തെ മൃഗം ഏതായിരുന്നു? ഡിക്കിൻസോന്യ എന്ന ജീവിയാണ് ഇത്.

യുനെസ്കോ പൈതൃക പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ള മധ്യപ്രദേശിലെ ഭിംബേതക ഗുഹകളിൽ സന്ദർശനം നടത്തിയ ഗവേഷകർ അബദ്ധത്തിൽ ഒരു അപൂർവമായ ഫോസിൽ 2021ൽ കണ്ടെത്തി. ഇതു ഡിക്കിൻസോന്യയുടേതാണെന്ന വാർത്ത പ്രചരിക്കുകയും ചെയ്തു. എന്നാൽ ഇതൊരു തേനീച്ചക്കൂടിന്റെ അവശിഷ്ടമാണെന്നു പിൽക്കാലത്തു തെളി‍ഞ്ഞു. ഏതായായും ഡിക്കിൻസോന്യയെക്കുറിച്ചുള്ള ചർച്ചകൾ ഇന്ത്യയിൽ ഉയർത്തിവിടാൻ ഇതു വഴിവച്ചു. ഭിംബേധക ഇന്ത്യയിലെ അതിപുരാതനമായ സ്ഥലങ്ങളിൽ ഒന്നാണ്. പ്രാചീനമായ ഗുഹാചിത്രങ്ങളും മറ്റു കലാനിർമിതികളും ഇവിടെയുണ്ട്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ നിന്നുള്ള രണ്ട് ശാസ്ത്രജ്ഞർ ഭിംബേതകയിൽ നടക്കാനിരിക്കുന്ന ഒരു കോൺഫറൻസിന്റെ ഭാഗമായി ഇവിടം സന്ദർശിച്ചപ്പോഴാണ് പാറക്കെട്ടുകളിൽ പറ്റിപ്പിടിച്ചിരുന്ന പരന്ന ഇല പോലെയുള്ള വസ്തു കണ്ടത്.

Dickinsonia from the Ediacara Hills South Australian Museum (Photo: Twitter/
@KateTRINAJSTIC)
Dickinsonia from the Ediacara Hills South Australian Museum (Photo: Twitter/ @KateTRINAJSTIC)

57 കോടി വർഷങ്ങൾ മുൻപു ജീവിച്ചിരുന്നതാണ് ഡിക്കിൻസോന്യ. ഭൂമിയിൽ അറിയാവുന്നതിൽ ഏറ്റവും പഴക്കമുള്ള ജീവിയെന്നു ഖ്യാതിയുള്ള ഡിക്കിൻസോന്യയെക്കുറിച്ചുള്ള വിവരങ്ങൾ വരെ പരിമിതമാണ്.പരന്ന വലിയ ഒരു ചപ്പാത്തി പോലെ രൂപമുള്ള ഇവയ്ക്ക് നാലടി വരെ വ്യാസമുണ്ടാകും.

Read Also: ഡ്രൈവിങ് സീറ്റിൽ നായ; സ്പീഡ് ക്യാമറയിൽ ദൃശ്യം പതിഞ്ഞു: ഉടമയ്ക്ക് പിഴ

ഓസ്ട്രേലിയ, റഷ്യ, ഉക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളിൽ മാത്രമാണ് ഡിക്കിൻസോന്യയെ കണ്ടെത്തിയിട്ടുള്ളത്. കടലിലും കരയിലും ഇവ ജീവിച്ചിരുന്നെന്നാണു പൊതുവെയുള്ള അനുമാനം.ഫംഗസ്, പ്രോട്ടോസോവ തുടങ്ങിയവയുടെ വകഭേദമാണ് ഇവയെന്നും വാദമുണ്ടെങ്കിലും മൃഗങ്ങളാണെന്നു തന്നെയാണ് പല ശാസ്ത്രജ്ഞരും പറയുന്നത്. ഏകകോശജീവികളിൽ നിന്ന് ഇന്നത്തെ നിലയിലുള്ള വൈവിധ്യത്തിലേക്കുള്ള മൃഗവംശത്തിന്റെ വളർച്ചയിൽ ഇവ നിർണായകമായ ഒരു കണ്ണിയായിരിക്കാമെന്നും കരുതപ്പെടുന്നു. 

dickinsonia

1947ൽ ഓസ്ട്രേലിയയിലാണ് ഇവയുടെ ആദ്യ ഫോസിൽ കണ്ടെത്തിയത്.തുടർന്ന് ഇവയെ പറ്റിയുള്ള പഠനം ഊർജിതപ്പെട്ടു. ആദ്യകാലത്ത് മൃഗങ്ങളായി ഇവയെ ആരും കണക്കാക്കിയിരുന്നില്ല.എന്നാൽ കുറച്ചു വർഷങ്ങൾക്കു മുൻപ് ഇവയുടെ ഫോസിലുകൾ രാസപഠനത്തിനു വിധേയമാക്കുകയും ഇവയുടെ ശരീരത്തിൽ മൃഗക്കൊഴുപ്പിൽ കാണുന്ന വസ്തുക്കൾ ധാരാളമടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തുകയും ചെയ്തു.തുടർന്നാണ് ഇവയെ മൃഗങ്ങളായി പരിഗണിച്ചു തുടങ്ങിയത്.സൂക്ഷ്മജീവികളായിരിക്കാം ഇവയുടെ ആഹാരം.അന്നത്തെ കാലത്ത് മറ്റ് ജീവികളോ ശത്രുക്കളോ ഇല്ലാത്തതിനാൽ ഇവയെ ആരും പിടിക്കുകയോ കൊല്ലുകയോ ചെയ്തിട്ടില്ല.

Content Highlights: Dickinsonia | Earth | Animal 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com