മുട്ടോളം വെള്ളം; നായയ്ക്കൊപ്പം നടക്കാനിറങ്ങി യുവാവ്, വിമർശനം-വിഡിയോ

Mail This Article
വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുകയാണ് ന്യൂയോർക്ക് നഗരം. ഇതിനിടയ്ക്ക് വളർത്തുനായയുമായി തെരുവിലൂടെ നടക്കാനിറങ്ങിയ യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കുത്തിയൊഴുകുന്ന വെള്ളം കണ്ടിട്ടും ഒട്ടും വകവയ്ക്കാതെ നിൽക്കുന്ന യുവാവിനെ വിമർശിച്ച് നിരവധിപ്പേർ രംഗത്തെത്തി.
യുവാവിന്റെ മുട്ട് വരെ വെള്ളം നിൽക്കുകയാണ്. തൊട്ടടുത്തായി നായയും നിൽക്കുന്നുണ്ട്. നായയെ വെള്ളത്തിൽ നിർത്തി മഴയുടെ ദൃശ്യങ്ങൾ യുവാവ് മൊബൈലിൽ പകർത്തുന്നുമുണ്ട്. മുൻകരുതലൊന്നുമില്ലാതെയുള്ള ഈ പ്രവർത്തിക്ക് രൂക്ഷവിമർശനമാണ് ഉയരുന്നത്. യുവാവിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ചിലർ ആവശ്യപ്പെട്ടു.
Content Highlights: Newyork City | Flood | Environment