ADVERTISEMENT

ഗർഭിണിയായ യുവതിയുടെ വയറ്റിൽ കിടന്ന് ഉറങ്ങുന്നതിനിടെ പൂച്ചയ്ക്ക് കുഞ്ഞിന്റെ ചവിട്ട്. മൂന്നു തവണയാണ് കുഞ്ഞ് ചവിട്ടിയത്. വയറ്റിൽ നിന്നും ഇളക്കം പൂച്ചയെ ശരിക്കും ആശ്ചര്യപ്പെടുത്തി. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ മിഴിച്ചുനിൽക്കുന്ന പൂച്ചയുടെ വിഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറലാവുകയായിരുന്നു.

വീട്ടുടമയുടെ വയറ്റിൽ ചാഞ്ഞുറങ്ങുകയായിരുന്ന പൂച്ചയ്ക്ക് പെട്ടെന്ന് മുഖത്ത് അടിയേറ്റ അവസ്ഥയായിരുന്നു. പാതിമയക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന ശേഷം വീണ്ടും അവിടെ കിടക്കുകയായിരുന്നു. അപ്പോഴാണ് രണ്ടാമത്തെ ചവിട്ട് കിട്ടിയത്. തലപൊക്കി നോക്കിയശേഷം അൽപം മാറികിടക്കാൻ ശ്രമിച്ചു. മൂന്നാമത്തെ ചവിട്ടും കിട്ടിയതോടെ ഉറക്കംവെടിഞ്ഞ് പൂച്ച ചുറ്റുംനോക്കാൻ തുടങ്ങി. 

നിഷ്കളങ്കനായ പൂച്ചയുടെ ഭാവങ്ങൾ ആളുകളെ ചിരിപ്പിക്കുന്നത്. കുഞ്ഞിന്റെ ഏറ്റവും അടുത്ത സംരക്ഷകനായി പൂച്ച മാറുമെന്ന് ചിലർ പറഞ്ഞു.

Content Highlights: Cat | Baby Kick | Animal | Viral Video

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com