അമ്മ ഓടിരക്ഷപ്പെട്ടു, ഒറ്റപ്പെട്ട കുട്ടിയാനയെ വേട്ടയാടാൻ ഒരുകൂട്ടം സിംഹം–വിഡിയോ
Mail This Article
വന്യമൃഗങ്ങൾ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ വേട്ടയാടുന്ന രംഗങ്ങൾ ഒരേ സമയം കൗതുകകരവും ഭീകരവുമാണ്. അത്തരത്തിലൊരു ദൃശ്യമാണ് ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയോദ്യാനത്തിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. ഒറ്റപ്പെട്ടുപോയ ഒരു കുട്ടിയാനയെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിക്കുന്ന സിംഹങ്ങളുടെ ദൃശ്യമാണിത്. ജംഗിൾ സഫാരിക്കെത്തിയ ബ്രന്റ് ഷ്നുപ് എന്ന വ്യക്തിയാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
വനപാതയിലൂടെ ഒരു സിംഹം നടന്നു നീങ്ങുന്നത് കണ്ടാണ് സഫാരി സംഘം ശ്രദ്ധിച്ചത്. റോഡു മുറിച്ചുകടന്ന സിംഹത്തിനൊപ്പം മറ്റു രണ്ടു സിംഹങ്ങൾ കൂടി ചേർന്നു. സ്വസ്ഥമായി അവയൊന്നിച്ച് സമയം ചെലവിടുന്നതിനിടെയാണ് വനത്തിനുള്ളിൽ നിന്നും ഒരു പിടിയാന പുറത്തുവന്നത്. ഏറെ പരിഭ്രാന്തയായ ആന വേഗത്തിൽ വനപാത കടന്ന് മറുവശത്തേക്ക് പോയി.
എന്നാൽ ഒപ്പമുണ്ടായിരുന്ന കുട്ടിയാനയെ ശ്രദ്ധിച്ചില്ല. കൂട്ടിന് ആളില്ലാതെ സിംഹങ്ങൾക്ക് നടുവിൽ പെടുകയായിരുന്നു. അവിടെനിന്നും കുട്ടിയാന ഓടി. പിന്നാലെ തന്നെ സിംഹകൂട്ടത്തിലെ ഏറ്റവും ചെറിയവനും ഉണ്ടായിരുന്നു. തന്നാലാവും വിധം സിംഹത്തെ ഭയപ്പെടുത്താൻ കുട്ടിയാന ശ്രമിക്കുകയും ഇതിൽ സിംഹം പകച്ചുപോകുന്നതും കാണാം. ഉടൻതന്നെ കുട്ടിയാന അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു
Content Highlights: Lion | Elephant | Animal | Viral Video