ADVERTISEMENT

ഡ്രൈവിങ് സീറ്റിൽ നായയെ കണ്ടതിനെ തുടർന്ന് ഉടമയ്ക്ക് പിഴ ചുമത്തി. സ്ലോവാക്യയിലാണ് സംഭവം. സ്പീഡ് ക്യാമറയിൽ പതിഞ്ഞ ചിത്രം ഇപ്പോൾ സോഷ്യൽമിഡിയയിൽ പ്രചരിക്കുന്നുണ്ട്. ഡ്രൈവിങ് സീറ്റിൽ താനുണ്ടെന്നും നായ അപ്രതീക്ഷിതമായി മടിയിൽ കയറി ഇരുന്നതാണെന്നും ഉടമ വ്യക്തമാക്കി. പിഴയടക്കാനാകില്ലെന്നും പറഞ്ഞു.

എന്നാൽ കാറിൽ പെട്ടെന്ന് ചലനങ്ങൾ ഉണ്ടായതായി കാണുന്നില്ലെന്നും നായ മടിയിൽ കയറിയിരിക്കുകയാണെന്നുള്ള വാദം തെറ്റാണെന്നും സ്റ്റെറൂസി ഗ്രാമത്തിലെ ഉദ്യോഗസ്ഥർ പറയുന്നു. വളർത്തുമൃഗങ്ങളെ വാഹനത്തിൽ കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Content Highlights: Drive | Speed Camera | Environment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com