ADVERTISEMENT

ഏറ്റവും അപകടകാരികളായ ജീവികളിലൊന്നാണ് പാമ്പ്. കൃത്യമായ പരിശീലനം ഇല്ലാതെ അവയെ കീഴ്പ്പെടുത്താൻ ശ്രമിച്ചാൽ വൻ തിരിച്ചടി നേരിടേണ്ടി വരും. അത്തരത്തിൽ ഒരാൾ ചെയ്ത അബദ്ധമാണ് സോഷ്യൽമിഡിയയിൽ വിമർശനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. യാതൊരു മുൻകരുതലും ഇല്ലാതെ യുവാവ് മൂർഖൻ പാമ്പിനെ ചുംബിക്കുന്ന കാഴ്ചയാണ് ആളുകളെ ചൊടിപ്പിച്ചത്.

പാമ്പിനെ പോകാൻ അനുവദിക്കാതെ വാലിൽ പിടിച്ചിരിക്കുകയാണ് യുവാവ്. അൽപസമയം കഴിഞ്ഞപ്പോൾ യുവാവിന് നേരെ തിരിഞ്ഞ് പാമ്പ് പത്തിവിടർത്തി നിന്നു. പിന്നാലെ യുവാവ് പാമ്പിന്റെ ചുണ്ടിൽ ചുംബിക്കാൻ ശ്രമിച്ചു. പിന്നോട്ട് മാറാൻ ശ്രമിച്ചെങ്കിലും യുവാവ് വിട്ടില്ല. ചുംബനം നൽകിയപാടെ പാമ്പ് യുവാവിന്റെ ചുണ്ടിൽ കടിച്ചു. ഉടൻതന്നെ യുവാവ് പാമ്പിനെ തട്ടി താഴെയിടുകയായിരുന്നു.

മൂർഖൻ പാമ്പിന്റെ കടിയേറ്റ യുവാവ് ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നാണ് പലർക്കും അറിയേണ്ടത്. പാമ്പുപിടിത്തക്കാരൻ ആണെങ്കിൽ ആ പണി മാത്രം ചെയ്താൽ മതി, ചുംബിക്കാൻ എന്തിന് പോയെന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. ഇത്തരം പ്രവർത്തികളിൽ നിന്ന് ആളുകൾ പിന്മാറണമെന്നും ചിലർ ഉപദേശിച്ചു. ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ വിഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുവരികയാണ്.

Content Highlights: Snake | Animal | Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com