കണ്ടാൽ വിറക് കൊള്ളിപോലെ; വെള്ളമില്ലാതെ വർഷങ്ങളോളം ജീവിക്കുന്ന മത്സ്യം–വിഡിയോ
Mail This Article
മത്സ്യത്തിന് ജീവിക്കണമെങ്കിൽ വെള്ളം വേണമെന്ന് അറിയാം. എന്നാല്‍ ആഫ്രിക്കൻ ലങ്ഫിഷിന്റെ കാര്യം അങ്ങനെയല്ല. അവ വെള്ളമില്ലാതെ മാസങ്ങളോളം ജീവിക്കും. കണ്ടാൽ വിറകുകൊള്ളിയെ പോലെ ഉണങ്ങി ചാരനിറത്തിലായിരിക്കും. മീൻ തന്നെയാണോ എന്ന് സംശയം തോന്നും.
കഴിഞ്ഞ ദിവസം ലങ്ഫിഷിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് ഇതിനെക്കുറിച്ചുള്ള ചർച്ചകളും തുടങ്ങിയത്. സക്കർമൗത്ത്, കോമൺ പ്ലെക്കോ എന്നീ പേരുകളിലും ഈ മത്സ്യം അറിയപ്പെടുന്നുണ്ട്. മഴവരുന്നതുവരെ വരണ്ടുണങ്ങിയ ചെളിയിൽ നിഷ്ക്രിയാവസ്ഥയിൽ തുടരാൻ ഇവയ്ക്ക് സാധിക്കും. നാല് വർഷം വരെ വെള്ളമില്ലാതെ ഇവർക്ക് ജീവിക്കാനാകുമെന്നാണ് പറയുന്നത്.
വിഡിയോയിൽ വിറകുകൊള്ളി പോലെ കിടക്കുന്ന മീനിനെ എടുത്തുനോക്കുകയും പിന്നീട് അതിന്റെ വാലിന്റെ ഒരുഭാഗം പൊട്ടിച്ചു കളയുന്നതും കാണാം. ലക്ഷങ്ങളാണ് ഈ കൗതുകകരമായ കാഴ്ച കണ്ടത്.
Content Highlights: Fish | Water | Viral Video