ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജവാർത്തകൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ഫാക്‌ട് ക്രസന്റോ  പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ നിന്ന് 

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇന്ത്യ മുന്നണിയും സമൂഹമാധ്യമ ചർച്ചകളിൽ കളംനിറയുകയാണ്.  2023 ജൂലൈ 18ന് രൂപംകൊണ്ട ഇന്ത്യ മുന്നണിയിൽ സി‌പി‌എം ഉള്‍പ്പെടെ 28 രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗങ്ങളാണ്. ഇതിനിടെ സി‌പി‌എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ത്യ മുന്നണിയെ തള്ളിപ്പറഞ്ഞെന്ന അവകാശവാദവുമായി ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

∙അന്വേഷണം 

കേരളത്തിൽ നിന്ന് ജയിച്ചു വരുന്ന എൽഡിഎഫ് എംപിമാർ ഇന്ത്യ മുന്നണിയെ പിന്തുണക്കില്ലെന്ന് സീതാറാം യെച്ചൂരി എന്ന വാചകങ്ങളും സീതാറാം യെച്ചൂരിയുടെ ചിത്രവും അടങ്ങുന്ന പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്.ആർക്കൈവ് ചെയ്ത ലിങ്ക് കാണാം 

F-14471

എന്നാല്‍ പൂര്‍ണ്ണമായും വ്യാജ പ്രചാരണമാണിതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായി. 

സീതാറാം യെച്ചൂരി ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രസ്താവന നടത്തിയിട്ടുണ്ടോ എന്നു തിരഞ്ഞപ്പോള്‍ മുന്നണിക്കെതിരെ അദ്ദേഹം ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. 

മാത്രമല്ല, ബിജെപിയുടെ വര്‍ഗീയ നയങ്ങള്‍ക്കെതിരെ പൊരുതാന്‍ ഇന്ത്യ മുന്നണിക്ക് ഒപ്പം നില്‍ക്കും എന്നാണ് അദ്ദേഹം പറയുന്നത്. ലോക്സഭാ എം‌പിമാരെ സസ്പെൻഡ്  ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ഡല്‍ഹി ജന്തര്‍ മന്ദറില്‍ 2023 ഡിസംബറില്‍ ഇന്ത്യ മുന്നണി നേതാക്കള്‍ നടത്തിയ പ്രതിഷേധ യോഗത്തിലാണ് യെച്ചൂരി ഇന്ത്യ മുന്നണിയെ പൂര്‍ണ്ണമായി പിന്തുണച്ച് സംസാരിച്ചത്.

സീതാറാം യെച്ചൂരി ഇന്ത്യ മുന്നണിയെ തള്ളിപ്പറഞ്ഞു എന്ന വാദം സ്ഥിരീകരിക്കുന്ന യാതൊരു തെളിവുകളും ലഭ്യമായില്ല. അതിനാല്‍ ഞങ്ങള്‍ മുതിര്‍ന്ന സി‌പി‌എം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ടുമായി  സംസാരിച്ചു. “പ്രചരിക്കുന്നത് പൂര്‍ണ്ണമായും തെറ്റായ വാര്‍ത്തയാണ്. സീതാറാം യെച്ചൂരി ഇന്ത്യ മുന്നണിയെ തള്ളിപ്പറഞ്ഞു എന്നത്  അടിസ്ഥാനമില്ലാത്ത പ്രചാരണം മാത്രമാണ്. തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ മാത്രമാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത്.” 

കേരളത്തില്‍ ഇന്ത്യ മുന്നണിയില്‍ അംഗങ്ങളായ സി‌പി‌എം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ വിജയിച്ചാല്‍ ഇന്ത്യ മുന്നണിയുടെ ഉടമ്പടി പ്രകാരമുള്ള നിലപാടുകളായിരിക്കും സ്വീകരിക്കുക. 

∙ വസ്തുത

പോസ്റ്റിലെ പ്രചരണം പൂര്‍ണമായും തെറ്റാണ്. കേരളത്തിൽ നിന്ന് ജയിച്ചു വരുന്ന എൽഡിഎഫ് എംപി മാർ ഇന്ത്യ മുന്നണിയെ പിന്തുണക്കില്ലെന്ന് സീതാറാം യെച്ചൂരി പ്രസ്താവിച്ചു എന്ന തരത്തില്‍  വ്യാജ പ്രചാരണമാണ് നടത്തുന്നത് എന്ന് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഞങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. 

English Summary: Sitaram Yechury did not say that India Front will not get the support of the LDF MPs who are winning from Kerala – Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com