ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ  ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ  നിന്ന്

എൽഡിഎഫിന്റെ കെ.കെ.ശൈലജയും യുഡിഎഫിന്റെ ഷാഫി പറമ്പിലും നേർക്കുനേർ വരുന്ന വടകര ലോക്‌സഭ മണ്ഡലത്തിൽ വാശിയേറിയ മൽസരത്തിനാണ് കളമൊരുങ്ങുന്നത്. ഇതിനിടെ ബോംബ് സ്ഫോടനക്കേസ് പ്രതി എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്ക്കൊപ്പം എന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

കേസിലെ പ്രതി അമൽ കൃഷ്ണയാണ് ചിത്രത്തിലുള്ളത് എന്ന തരത്തിലാണ് പ്രചാരണം."പാനൂർ ബോംബ് സ്ഫോടനക്കേസ് മൂന്നാം പ്രതി അമൽ കൃഷ്ണ, കല്യാണ സെൽഫിയല്ല മാഡം കരുതൽ തന്നെയാണ്" എന്നെഴുതിയ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം 

Article-2

എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കെ.കെ.ശൈലജയ്ക്കൊപ്പം ചിത്രത്തിലുള്ളത് കൊല്ലം സ്വദേശിയായ നൗഫൽ കൊട്ടിയമാണ്. പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക് 

∙അന്വേഷണം

പാനൂർ ബോംബ് സ്ഫോടന കേസിലെ പ്രതികളെ കുറിച്ചുള്ള വിവരങ്ങളാണ് ഞങ്ങൾ ആദ്യം അന്വേഷിച്ചത്. ഇത് സംബന്ധിച്ച വാർത്തകളിൽ നിന്നും പ്രതികളുടെ ചിത്രങ്ങളും വിവരങ്ങളും ലഭ്യമായി. എന്നാൽ വൈറൽ ചിത്രത്തിലെ യുവാവിന് പ്രതികളുമായി യാതൊരു സാമ്യവും കണ്ടെത്താനായില്ല. അമൽ കൃഷ്ണ എന്ന പേരിൽ പ്രതികളുള്ളതായും റിപ്പോർട്ടുകളിലില്ല. കേസിലെ പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ അമൽ ബാബുവിന്റെ ചിത്രം മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയിൽ നൽകിയിട്ടുണ്ട്. വാർത്തയുടെ സ്ക്രീൻഷോട്ട് ഇവിടെ കാണാം 

Article1

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാനൂർ ബോബ് കേസിലെ പ്രതി എന്ന രീതിയിൽ നൗഫൽ കൊട്ടിയം എന്ന അദ്ധ്യാപകന്റെ ചിത്രം പ്രചരിക്കുന്നതായുള്ള വാർത്ത ലഭ്യമായി.  "അധ്യാപകനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയ കോണ്‍ഗ്രസുകാര്‍ക്കെതിരെ പരാതി" എന്ന തലക്കെട്ടോടെ കൈരളി ന്യൂസ് യൂട്യൂബ് ചാനലിൽ പങ്കിട്ട വിഡിയോയിൽ കൊല്ലം സ്വദേശിയായ നൗഫൽ കൊട്ടിയം കെ.കെ.ശൈലജയ്ക്കൊപ്പം നിൽക്കുന്ന ചിത്രമാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ പ്രചാരണങ്ങൾക്കെതിരെ  ഡിജിപിക്ക് പരാതി നൽകിയതായും വാർത്തയിൽ വ്യക്തമാക്കുന്നു. കൈരളി ന്യൂസ് നൽകിയ വാർത്ത വിഡിയോ ചുവടെ കാണാം.

നൗഫൽ കൊട്ടിയം 2023 ജൂൺ മാസത്തിലാണ് കെ.കെ.ശൈലജയ്ക്കൊപ്പമുള്ള ചിത്രം ഫെ‌യ്സ്ബുക്കിൽ പങ്കിട്ടത്. ആരോഗ്യമന്ത്രി വീണാ ജോർജ് ഉൾപ്പെടെയുള്ള മറ്റ് സിപിഎം നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളും ഇദ്ദേഹം ഫെയ്സ്ബുക്കിൽ  പോസ്റ്റ് ചെയ്തിട്ടുണ്ട്. 

തുടർന്ന് ഞങ്ങൾ നൗഫൽ കൊട്ടിയവുമായി ഫോണിൽ ബന്ധപ്പെട്ടു. "വിദ്യാർത്ഥിയായിരിക്കെ യൂണിവേഴ്സിറ്റി കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാലത്താണ് ശൈലജ ടീച്ചർക്കൊപ്പം ഫോട്ടോ എടുത്തത്. ഒരു സുഹൃത്താണ് വൈറലായ പോസ്റ്റ് അയച്ച് തന്നത്. തുടർന്ന് നിയമ നടപടി സ്വീകരിക്കാൻ ഡിജിപിക്ക് പരാതി നൽകി" അദ്ദേഹം പറഞ്ഞു.

ലഭ്യമായ വിവരങ്ങളിൽ നിന്നും കെ.കെ.ശൈലജയ്ക്കൊപ്പം പാനൂർ ബോംബ് സ്ഫോടന കേസിലെ പ്രതി അമൽ കൃഷ്ണ എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് കൊല്ലം സ്വദേശിയായ നൗഫൽ കൊട്ടിയത്തിന്റെ ചിത്രമാണെന്ന് വ്യക്തമായി.

∙വസ്തുത

ചിത്രത്തിൽ കെ.കെ.ശൈലജയ്ക്കൊപ്പമുള്ളത് കൊല്ലം സ്വദേശിയായ നൗഫൽ കൊട്ടിയമാണ്. വ്യാജ പ്രചാരണങ്ങൾക്കെതിരെ അദ്ദേഹം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

English Summary:The picture of the Pannoor bomb blast case accused Amal Krishna with KK Shailaja is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com