ADVERTISEMENT

ദ് കേരള സ്റ്റോറി സിനിമയുടെ കേരളത്തിലെ പ്രദർശനവുമായി ബന്ധപ്പെട്ട അലയൊലികളാണ് സോഷ്യൽ മീഡിയയിൽ. ഈ കോലാഹലങ്ങൾക്കിടയിൽ  മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയെന്ന തരത്തിൽ, ഐ.എസ് തലവന്‍ കേരളത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണെന്ന പ്രചരണമാണ്  സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.  ഞങ്ങളുടെ ആശയത്തെ വിമര്‍ശിച്ചുകൊണ്ട് ഇന്ത്യയില്‍ ഒരു സിനിമ ഇറങ്ങാന്‍ പോകുന്നത് ഞങ്ങള്‍ അറിഞ്ഞു. ഇന്ത്യ അതില്‍ നിന്നും പിന്മാറണം. ഞങ്ങളുടെ ആശയത്തോട് അനുകൂല നിലപാട് സ്വീകരിക്കുന്ന കേരളത്തിനോട് എന്നും നന്ദി ഉണ്ടാകും. ഞങ്ങള്‍ ഒരിക്കല്‍ കേരളത്തിലേക്ക് വരും- ഐഎസ് തലവന്‍ അബു ഹസന്‍ അല്‍ ഹുസൈനി പറഞ്ഞു എന്ന  സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്. ക്രിസ്ത്യന്‍ ഡിഫന്‍സ് ഫോഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ അച്ചു പ്രണവ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.  

ലിങ്ക്

https://www.facebook.com/groups/727699167654882/?multi_permalinks=1654276394997150&ref=share

ദ് കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട് ഐഎസ് തലവന്‍ ഇത്തരമൊരു സന്ദേശം നല്‍കിയിട്ടുണ്ടോയെന്നും ഈ പ്രസ്താവന മനോരമ ഓണ്‍ലൈന്‍ വാര്‍ത്തയായി പ്രസിദ്ധീകരിച്ചെന്ന പ്രചരണത്തിന് പിന്നിലെ വസ്‌തുതയും പരിശോധിക്കുന്നു.

അന്വേഷണം

പ്രചരിക്കുന്ന വാര്‍ത്തയുടെ കീ വേര്‍ഡുകള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇത്തരമൊരു വാര്‍ത്തയെ കുറിച്ച് യാതൊരു വിവരങ്ങളും ലഭിച്ചില്ല.എന്നാൽ മനോരമ ഓണ്‍ലൈൻറെ പേരിൽ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ടിൽ പറഞ്ഞിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബു അൽ-ഹുസൈൻ അൽ-ഹുസൈനി തുർക്കി പിന്തുണയുള്ള വിമത ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള പ്രദേശമായ ജിൻഡൈറിൽ നടന്ന ഓപ്പറേഷനിൽ അബു അൽ-ഹുസൈനെ തുർക്കി നാഷണൽ ഇന്റലിജൻസ് ഓർഗനൈസേഷൻ കണ്ടെത്തി കൊലപ്പെടുത്തിയതായി 2023 ഏപ്രിൽ 30-ന് തുർക്കി പ്രസിഡന്റ്  എർദോഗൻ, പ്രഖ്യാപിച്ചിരുന്നു.

ലിങ്ക്

https://www.aljazeera.com/news/2023/5/1/erdogan-says-turkey-has-killed-suspected-isil-leader

https://twitter.com/Charles_Lister/status/1652350273073958914?

മനോരമ ഓണ്‍ലൈന്‍ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നും ആരോ വ്യാജമായി എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും ഒാൺലൈൻ ന്യൂസ് ‍‍ഡെസ്ക് വ്യക്തമാക്കി. മനോരമ ഒാൺലൈൻ വാർത്തകളുടെ ശൈലിയിൽ നിന്ന് വ്യത്യസ്തമായാണ് പ്രചരിക്കുന്ന പോസ്റ്റിൻറെ ഘടന. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റിലെ തലക്കെട്ടിന് താഴെ BY മനോരമ ലേഖകൻ എന്നും 2023 AT 10:10 AM എന്നാണ് നൽകിയിരിക്കുന്നത്. എന്നാൽ മനോരമ ഒാൺലൈനിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളിൽ തലക്കെട്ടിന് താഴെ മനോരമ ലേഖകൻ, മാസം,തീയതി,വർഷം,സമയം സ്റ്റാൻഡേർടഡ് ടൈം എന്ന ക്രമത്തിലാണ് വിവരങ്ങൾ നൽകുന്നത്. 

isis3

വസ്തുത

ഐ.എസ് തലവന്‍ അബു അൽ-ഹുസൈൻ അൽ-ഹുസൈനി കേരളത്തെ പുകഴ്ത്തി പ്രസ്താവന നടത്തിയെന്നും ഉടന്‍ കേരളം സന്ദര്‍ശിക്കുമെന്നും പറഞ്ഞതായി മനോരമ ഓണ്‍ലൈനിന്‍റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജമായി നിര്‍മ്മിച്ചതാണെന്ന് മനോരമ ഓണ്‍ലൈന്‍ സ്ഥിരീകരിച്ചു. ഇക്കാരണത്താൽ തന്നെ പ്രചരണം വ്യാജമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com