ADVERTISEMENT

60 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കുള്ള എയർലൈൻ ടിക്കറ്റുകളിൽ എയർ ഇന്ത്യ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതായി അവകാശപ്പെട്ടുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിവരങ്ങളുടെ നിജസ്ഥിതി തേടി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്‌ലൈൻ നമ്പറായ 8129100164 ലും ​ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

ഇന്ത്യൻ പൗരത്വമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും എയർ ഇന്ത്യയിൽ നിന്നുള്ള ഈ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ടെന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്. ഈ പദ്ധതി ആഭ്യന്തര വിമാനങ്ങൾക്ക് മാത്രമേ ബാധകമാകൂ എന്ന് കൂട്ടിച്ചേർത്തിട്ടുണ്ട്. 

concession

എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്കുള്ളതെന്ന തരത്തിൽ ഒരു ലിങ്കും ഈ പോസ്റ്റിൽ നൽകിയിട്ടുണ്ട്. ലിങ്ക് പരിശോധിച്ചപ്പോൾ Link NOT FOUND എന്നാണ് കണ്ടെത്തിയത്. എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ചപ്പോൾ എയർ ഇന്ത്യയുടെ വെബ്‌സൈറ്റിൽ നിരക്കിളവുകൾ സംബന്ധിച്ച ഒരു ലിങ്കും കണ്ടെത്തി.

അതിൽ നൽകിയിരിക്കുന്ന സീനിയർ സിറ്റിസൺ കൺസഷൻ വിഭാഗത്തിലെ  വിവരങ്ങൾ അനുസരിച്ച് ഇന്ത്യയിൽ സ്ഥിരമായി താമസിക്കുന്ന ഇന്ത്യൻ പൗരനായ ഒരു മുതിർന്ന പൗരന് യാത്ര ആരംഭിക്കുന്ന തീയതിയിൽ 60 വയസ്സ് തികഞ്ഞാൽ 25% കിഴിവ് ലഭിക്കാൻ അർഹതയുണ്ടെന്ന എയർ ഇന്ത്യയുടെ അറിയിപ്പ് ഞങ്ങള്‍ കണ്ടെത്തി.

AirIndia

2022 ജനുവരിയിൽ എയർ ഇന്ത്യയെ സർക്കാരിൽ നിന്ന് ഏറ്റെടുത്തു, നിലവിൽ എയർ ഇന്ത്യയുടെ സമ്പൂർണ്ണ പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നത് ടാറ്റ ഗ്രൂപ്പാണ്.

കീവേഡുകളുടെ തിരയലിൽ ഏറ്റെടുത്തതിനെത്തുടർന്ന്, ടാറ്റ ഗ്രൂപ്പ് 2022 സെപ്റ്റംബറിൽ മുതിർന്ന പൗരന്മാരുടെ ഇളവ് 50% ൽ നിന്ന് 25% ആയി കുറച്ചതായുള്ള വാർത്താ റിപ്പോര്‍ട്ടുകളും ഞങ്ങൾക്ക് ലഭിച്ചു. 

ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യ കമ്പനി ഏറ്റെടുക്കുന്നതിന് മുമ്പ്, അന്നത്തെ പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യ കമ്പനി ആഭ്യന്തര വിമാനങ്ങളിൽ പറക്കുന്ന 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് 50% ഇളവ് നൽകിയിരുന്നു.

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ നിലവിൽ മുതിർന്ന പൗരന്മാർക്ക് അടിസ്ഥാന ടിക്കറ്റ് നിരക്കിൽ 25% ഇളവ് മാത്രമാണ് നൽകി വരുന്നത്. സ്ഥിരീകരിക്കാനായി എയർ ഇന്ത്യ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ നിലവിൽ 25 ശതമാനം ഇളവ് മാത്രമാണ് മുതിർന്ന പൗരന്മാർക്ക് നൽകി വരുന്നതെന്ന് എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി.പ്രചരിക്കുന്ന സന്ദേശത്തിൽ ‘ടൈംസ് വേരിഫൈഡ്’ വാർത്ത ശരിവച്ചതായുള്ള സ്റ്റാമ്പും ചേർത്തിട്ടുണ്ട്. ഇതും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

∙ വസ്തുത

മുതിർന്ന പൗരന്മാർക്ക് അടിസ്ഥാന നിരക്കിന്റെ 25% മാത്രമാണ് എയർ ഇന്ത്യ നിരക്കിളവ് നൽകുന്നത്. നേർപകുതി അഥവാ 50% നിരക്കിളവ് എന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

English Summary : Air India Is Not Offering 50% Discount TO Senior Citizens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com