ADVERTISEMENT

കറുത്ത വസ്ത്രമണിഞ്ഞ് രാഹുൽ ഗാന്ധിയടക്കമുള്ള  കോണ്‍ഗ്രസ് നേതാക്കള്‍ അയോധ്യാ രാമക്ഷേത്രത്തിലെ ഭൂമി പൂജയ്‌ക്കെതിരെ നടത്തിയ സമരം എന്ന അവകാശവാദത്തോടെ ഒരു ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. സത്യമറിയാം.

അന്വേഷണം

ഈ ഒരു ചിത്രം നിങ്ങൾ എല്ലാപേരും ഫോണിൽ ഡൌൺലോഡ് ചെയ്തു സൂക്ഷിക്കണം.രാമ ക്ഷേത്രം രാജീവ്‌ ഗാന്ധിയുടെ സ്വപ്നമായിരുന്നെന്നു പറയുന്ന കൊങ്ങികൾ, ക്ഷേത്ര ഭൂമി പൂജ ചെയ്ത ദിവസം അവരുടെ എംപിമാർ കറുത്ത വസ്ത്രം ധരിച്ചു പാർലിമെന്റിൽ‌ വന്ന ദിവസം..എന്നിട്ട് വീട്ടിൽ വരുമ്പോൾ കാണിച്ചു കൊടുക്കണം എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പ്രചരിക്കുന്നത്.

റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ വൈറല്‍ ചിത്രം പരിശോധിച്ചപ്പോള്‍ ഇതേ ചിത്രം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടുകള്‍ ഞങ്ങൾക്ക് ലഭിച്ചു.  തൊഴിലില്ലായ്മ ജിഎസ്‍ടി വര്‍ദ്ധന, വിലക്കയറ്റം എന്നിവയ്ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റ് സമുച്ചയത്തില്‍ കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിലെ ചിത്രമാണ് പ്രചരിക്കുന്നതെന്ന് റിപ്പോർട്ടിലെ വിവരങ്ങളിൽ നിന്ന് വ്യക്തമായി. വൈറൽ ചിത്രത്തിലെ ഈ പ്രതിഷേധത്തിന്റെ  ചിത്രങ്ങളടങ്ങിയ വാർത്തകൾ വിവിധ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2022 ഓഗസ്റ്റ് നാലിനാണ് പ്രതിഷേധം നടന്നത്.

കൂടാതെ അയോധ്യ രാമക്ഷേത്ര ഭൂമി പൂജയെക്കുറിച്ച് തിരഞ്ഞപ്പോൾ  2020 ഓഗസ്റ്റ് അഞ്ചിനാണ് ഭൂമി പൂജ നടന്നത് 

വാസ്തവം

അയോധ്യാ ഭൂമി പൂജയ്‌ക്കെതിരെ കോണ്‍ഗ്രസ് എംപിമാര്‍  കറുത്ത വസ്ത്രമണിഞ്ഞ് നടത്തിയ പ്രതിഷേധമല്ല ‌വൈറൽ ചിത്രത്തിലുള്ളത്.   തൊഴിലില്ലായ്മ, ജിഎസ്‍ടി വര്‍ദ്ധന, വിലക്കയറ്റം എന്നിവയ്ക്കെതിരെ 2020ൽ കോൺഗ്രസ് നടത്തിയ പ്രതിഷേധമാണിത്. ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

English Summary:Viral picture is not the black-clad Congress MP's protest against the Ayodhya Bhoomi Puja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com