ADVERTISEMENT

ഈ മാസം 22ന് നടക്കുന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ കർമ്മത്തിന്റെ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നിറയെ. രാജ്യം മുഴുവൻ ഉറ്റു നോക്കുന്ന ചടങ്ങിന്റെ കാത്തിരിപ്പിലാണ് പലരും. ഇതിനിടെ പണി പൂർത്തിയായ അയോധ്യയിലെ രാമക്ഷേത്രത്തിന്റേതെന്ന അവകാശവാദവുമായി ഒരു വിഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. 

∙ അന്വേഷണം

ശത ലക്ഷക്കണക്കിന് സ്വാഭിമാനികളായ ഹൈന്ദവ ജനത, അഞ്ചു നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷം 2024-ൽ ഭാരതാംബയുടെ ഹൃദയ ഭൂമിയായ അയോദ്ധ്യാ നഗരിയിൽ 2024 ജനുവരി 22-ന് പ്രാണ പ്രതിഷ്ഠിതമാകുന്നത് വെറുമൊരു ശിലയല്ല, മറിച്ച് അവിടെ സ്ഥാപിക്കപ്പെടുന്നത് ധർമ്മം തന്നെയാണ്, അതു നമ്മൾ ഓരോ ഭാരതീയരുടേയും സ്വഭിമാനമാണ്. ജയ് ശ്രീറാം എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്. വിഡിയോ കാണാം.

കീവേഡുകളുടെ പരിശോധനയിൽ നിരവധി ആളുകളാണ് വിഡിയോ ഷെയർ ചെയ്തിട്ടുള്ളതെന്ന് കണ്ടെത്തി. പിന്നീട് വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ച് ഉപയോഗിച്ച് തിരഞ്ഞപ്പോൾ  ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ ഖോദാൽദാം ക്ഷേത്രത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഞങ്ങൾക്ക് ലഭിച്ചത്.ക്ഷേത്ര സമുച്ചയത്തിന്റെ വിവരങ്ങൾ ഉൾപ്പെടുന്ന വിഡിയോ കാണാം.

ഖോദാൽദാം ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം ലെവ പട്ടേൽ വിഭാഗത്തിന്റെ ഈ ആരാധനാലയത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നത് 2017ലാണ്. അതിനാൽ തന്നെ അയോധ്യ രാമക്ഷേത്രവുമായി ഇതിന് ബന്ധമില്ല.അയോധ്യ രാമക്ഷേത്രത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ ക്ഷേത്ര ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

∙ വാസ്തവം

ഗുജറാത്തിലെ രാജ്കോട്ടിലുള്ള ഖോദാൽദാം ക്ഷേത്രത്തിന്റെ വിഡിയോയാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റേതെന്ന അവകാശവാദവുമായി പ്രചരിക്കുന്നത്.

English Summary: The video of the Khodaldam temple is circulating with the claim that it belongs to the Ram temple in Ayodhya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com