ADVERTISEMENT

ഇന്ത്യൻ ആർമി ഹനുമാൻ ചിത്രമുള്ള കാവി പതാകയുമായി കടലിനടിയിൽ സ്കൂബ ഡൈവിങ് നടത്തുന്നതെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

Jay Shree Ram #youtubeshorts #army #jayshreeram എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്.

റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വിഡിയോയുടെ കീഫ്രെയിമുകൾ പരിശോധിച്ചപ്പോൾ സമാനമായ ചിത്രത്തിനൊപ്പമുള്ള നിരവധി റിപ്പോർട്ടുകൾക്കൊപ്പം റാം മന്ദിർ സ്‌പെഷ്യൽ: ഗുജറാത്തിലെ കടൽ വെള്ളത്തിനടിയിൽ ഹനുമാന്റെ ചിത്രത്തോടുകൂടിയ കുങ്കുമ പതാക ഉയർത്തുന്ന സ്കൂബ ഡൈവർ എന്ന തലക്കെട്ടോടെയുള്ള ഒരു വാർത്ത റിപ്പോർട്ട്  ഞങ്ങൾക്ക് ലഭിച്ചു. റിപ്പോർട്ടിലെ വിവരങ്ങൾ പ്രകാരം, ഗുജറാത്തിലെ ശിവരാജ്പുർ ബീച്ചിൽ കടലിനടിയിൽ ഒരു മുങ്ങൽ വിദഗ്ധൻ കാവി പതാക ഉയർത്തുന്നത് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന വിഡിയോയാണിതെന്നും‌ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായാണ് സ്കൂബ ഡൈവർ കാവി പതാക ഉയർത്തുന്നതെന്നുമുള്ള വിവരങ്ങളാണ് ലഭിച്ചത്. 

റിപ്പോർട്ടിനൊപ്പം നൽകിയിട്ടുള്ള വിഡിയോയിൽ പിടിഐയുടെ വാട്ടർമാർക്കും നൽകിയിരുന്നു. പിടിഐയുടെ ട്വിറ്റർ പേജ് പരിശോധിച്ചപ്പോൾ ഗുജറാത്തിലെ ശിവരാജ്പുർ ബീച്ചിൽ കടലിനടിയിൽ ഹനുമാന്റെ ചിത്രമുള്ള കാവി പതാക ഉയർത്തുന്ന സ്കൂബ ഡൈവർ എന്ന കുറിപ്പിനൊപ്പം ഇതേ വിഡിയോ പങ്കുവച്ചതായി കണ്ടെത്തി.

കൂടുതൽ കീവേഡുകളുടെ തിരയലിൽ  ഗുജറാത്തിലെ ശിവരാജ്പൂർ ബീച്ചിലെ സ്കൂബ ഡൈവർ കരമൻഭാ ചാംദിയ എന്നയാളാണ് വിഡിയോയിലുള്ളതെന്ന സൂചനകൾ ഒരു മാധ്യമ റിപ്പോർട്ടിൽ നിന്ന് ലഭിച്ചു. കരമൻഭാ ചാംദിയയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ നിന്ന് ലഭിച്ച നമ്പറിൽ ഞങ്ങൾ അദ്ദേഹവുമായി സംസാരിച്ചു.

ഗുജറാത്തിലെ ദേവഭൂമി ദ്വാരകയിലെ ശിവരാജ്പൂർ ബീച്ചിലെ സ്‍കൂബ ഡൈവറായ തനിക്ക് ഇന്ത്യൻ ആർമിയുമായി യാതൊരു ബന്ധവുമില്ലെന്നും ഹനുമാന്റെ ചിത്രമുള്ള പതാകയുമായി സ്‍കൂബ ഡൈവിങ് നടത്തിയത് പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ടാണെന്നും മനോരമ ഓൺലൈനിനോട് വ്യക്തമാക്കി.

ഇതിൽ നിന്ന് ഇന്ത്യൻ ആർമിയുമായി ബന്ധപ്പെട്ട ആരും തന്നയല്ല വിഡിയോയിലുള്ളതെന്ന് വ്യക്തമായി.

∙ വാസ്തവം

ഇന്ത്യൻ ആർമി ഹനുമാൻ ചിത്രമുള്ള കാവി പതാകയുമായി കടലിനടിയിൽ സ്കൂബ ഡൈവിങ് നടത്തിയെന്ന അവകാശവാദവുമായി പ്രചരിക്കുന്ന വിഡിയോ തെറ്റാണ്.വൈറൽ വിഡിയോയിലുള്ള വ്യക്തി  സ്‍കൂബ ഡൈവറാണെങ്കിലും ഇന്ത്യൻ ആർമിയുമായി യാതൊരു ബന്ധവുമില്ല. 

English Summary:The Indian Army has not done underwater scuba diving with the saffron flag with Hanuman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com