ADVERTISEMENT

പൊതുവേദിയിൽ ഹൈന്ദവ വിഗ്രഹം സമ്മാനമായി നൽകിയപ്പോൾ പരസ്യമായി രാഹുൽ ഗാന്ധി വിഗ്രഹത്തെ അവഗണിച്ചുവെന്ന  അവകാശവാദവുമായി ഒരു വിഡിയോ  സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. 

∙ അന്വേഷണം

ഇതാണ് കോൺഗ്രസ്, ഇത് തന്നെയാണ് കോൺഗ്രസ്..തികഞ്ഞ ഹൈന്ദവ വിരോധം എല്ലായിടങ്ങളിലും, ഇത് ചെറിയൊരു കാഴ്ച മാത്രം..!! *ഇത് മറ്റൊരു വേഷം കെട്ടു ... അലോച്ചിക്കൂ ഇവനെ പോലുള്ള ഊളകൾ ജനങ്ങളെ പറ്റിച്ചു വേഷം കെട്ടി നടക്കുന്നത് എന്തിനാണ്, രാജ്യം സംരക്ഷിക്കാനാണോ. Votter മാർ 3 വട്ടം ചിന്തിക്കൂ, ഇവറ്റകൾക്ക് വോട്ട് ചെയ്യുന്നതിന് മുൻപ് എന്ന കുറിപ്പിനൊപ്പമാണ് വി‍‍ഡിയോ പ്രചരിക്കുന്നത്.വിഡിയോ കാണാം

കൂടുതൽ കീവേഡുകളുടെ തിരയലിൽ ഇതേ അവകാശവാദവുമായി നിരവധി പോസ്റ്റുകൾ ഞങ്ങൾക്കു ലഭിച്ചു. മഹാരാഷ്ട്രയിലും കർണാടകയിലും ആരാധിക്കപ്പെടുന്ന ഒരു പ്രാദേശിക ദൈവമായ വിത്തൽ പ്രഭുവിന്റെ വിഗ്രഹം പാർട്ടി പ്രവർത്തകരിൽ ഒരാൾ സമ്മാനിച്ചപ്പോൾ സ്വീകരിക്കാൻ രാഹുൽ ഗാന്ധി വിസമ്മതിച്ചതായും വിഗ്രഹത്തെ അവഗണിച്ചതായുമാണ് വിഡിയോയ്ക്കൊപ്പമുള്ള ആരോപണം.ആരോപണത്തെ സാധൂകരിക്കുന്ന ദൃശ്യങ്ങളെന്ന് തോന്നുന്ന തരത്തിലാണ് വിഡിയോ പ്രചരിപ്പിക്കുന്നത്.

വിഡിയോ കീഫ്രെയിമുകളാക്കി റിവേഴ്സ് ഇമേജിന്റെ സഹായത്തോടെ തിരഞ്ഞപ്പോൾ രാഹുൽ ഗാന്ധിയുടെ പേരിലുള്ള യുട്യൂബ് ചാനലില്‍ സമാന ദൃശ്യങ്ങളടങ്ങിയ  ദൈർഘ്യമുള്ള മുഴുവൻ വിഡിയോ ഞങ്ങൾക്ക് ലഭിച്ചു. 

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ നാസിക്കില്‍ നടന്ന കർഷക സമ്മേളനത്തിലെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളതെന്ന് വ്യക്തമായി. വിഡിയോ മുഴുവൻ പരിശോധിച്ചപ്പോൾ  പതിനേഴാം മിനുട്ടിൽ വിഗ്രഹം സമ്മാനമായി നൽകിയ പ്രവര്‍ത്തകന്റെ കൈയ്യിൽ നിന്ന് രാഹുൽ ഗാന്ധി വിഗ്രഹം സ്വീകരിക്കുന്നതും പിന്നില്‍ നില്‍ക്കുന്നയാളുടെ കൈയ്യിലേക്ക് നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്.

രാഹുൽ ഗാന്ധിയുടെ തലയിൽ അണികൾ തലപ്പാവ് അണിയിക്കുന്നതും ഹാരമണിയിക്കുന്നതും കാണാം. ഈ തിരക്കിനിടയിലാണ് ഒരാള്‍ വിഗ്രഹവുമായെത്തി അത് നൽകാൻ ശ്രമിക്കുന്നത്.  തിരക്കിനിടയിൽ രാഹുൽ ഗാന്ധിക്ക് വിഗ്രഹം വാങ്ങാൻ സാധിച്ചില്ലെങ്കിലും പിന്നീട് അദ്ദേഹം വിഗ്രഹം സ്വീകരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. രാഹുൽ ഗാന്ധി വിഗ്രഹത്തോട് അവഗണന കാണിച്ചു എന്ന് വരുത്തിത്തീർക്കുന്നതിനായി വിഡിയോയുടെ കുറച്ച് ഭാഗം മാത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്ന് ഇതിൽ നിന്ന് വ്യക്തമായി. 

കൂടുതൽ തിരഞ്ഞപ്പോൾ വൈറല്‍ പ്രചാരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്  നാനാ പട്ടോലെ എക്‌സ് പ്ലാറ്റ്ഫോമിൽ നൽകിയ വിശദീകരണവും ഞങ്ങൾക്ക് ലഭിച്ചു.

ഞങ്ങൾ രാമന്റെ പുരോഹിതന്മാരാണ്, ഇവർ രാമന്റെ കച്ചവടക്കാരാണ്... സന്ത് ജനാബായിയുടെ അഭംഗയുടെ ഈ വരി ഈ ബിജെപിക്കാർക്ക് ബാധകമാണ്. പാർട്ടിയെ തകർക്കുന്നത് മുതൽ അത് തകർത്ത് വിഡിയോ അവതരിപ്പിക്കുന്നത് വരെ അഴിമതിക്കാരായ ബിജെപിക്കും അവരുടെ 40 പൈസയുടെ ഐടി സെല്ലിനും സന്തോഷമുണ്ട്. വിതുബയുടെ വിഗ്രഹത്തിനൊപ്പം ലഭിച്ച എല്ലാ ആദരവും രാഹുൽജി സ്വീകരിച്ചു. എന്നാൽ വിഡിയോ @BJP4മഹാരാഷ്ട്ര,  40 പൈസയുടെ ഈ പേജ് തെറ്റായി അവതരിപ്പിച്ചു. രാമക്ഷേത്രം പണിതുപോലും നിങ്ങൾ ദൈവത്തെ ആരാധിച്ചു. ദൈവവുമായുള്ള ഇടപാട് കോൺഗ്രസുകാരുടെ രക്തത്തിലില്ല. എന്നാൽ ദൈവത്തിന്റെ പേരിൽ രാജ്യത്ത് രാഷ്ട്രീയം നടത്തുന്നത്, സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നത് ബിജെപിയുടെ ഞരമ്പിലാണ്. അതിനാൽ ഈ സങ്കുചിത മനോഭാവം ഇപ്പോൾ ഉപേക്ഷിക്കുക, അല്ലാത്തപക്ഷം ദൈവം കോപിക്കുന്ന ദിവസം നിങ്ങളുടെ മോശം കാലം ആരംഭിക്കും! എന്നാണ് എക്‌സ് പോസ്റ്റിന്റെ പരിഭാഷ. പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും രാഹുൽ ഗാന്ധി വേദിയില്‍ വിഗ്രഹം സ്വീകരിച്ചെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.

∙വസ്തുത

രാഹുൽഗാന്ധി വേദിയിൽ വച്ച് വിഗ്രഹം തിരസ്ക്കരിച്ചെന്ന അവകാശവാദവുമായി പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വിഗ്രഹം സ്വീകരിക്കുന്നതിന് മുൻപുള്ള ചില ദൃശ്യങ്ങൾ മാത്രം എഡിറ്റ് ചെയ്താണ് തെറ്റായി പ്രചരിപ്പിക്കുന്നത് 

English Summary : The video circulating claiming that Rahul Gandhi rejected the idol on stage is misleading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com