ADVERTISEMENT

സമൂഹമാധ്യമങ്ങൾ 'പരേതരാക്കുന്ന' പലരും അവർ യഥാർത്ഥത്തിൽ ജീവനോടെയുണ്ടെന്നറിയിക്കാനായി പലപ്പോഴും ഇതേ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളുമായി എത്താറുണ്ട്. കാര്യകാരണങ്ങളറിയാതെ പുറത്തുവിടുന്ന ഇത്തരത്തിലൊരു 'ചരമ ' വാർത്തയുടെ ഇത്തവണത്തെ ഇരയായത്  രാഷ്ട്രീയ തത്വചിന്തകൻ, ഭാഷാശാസ്ത്രജ്ഞൻ, വിമര്‍ശകന്‍ എന്നീ നിലകളിൽ ആഗോളപ്രശസ്തനായ നോം ചോംസ്‌ക്കിയാണ്. ചോംസ്‌ക്കിക്ക് ആദരാഞ്ജലി നേർന്ന സമൂഹമാധ്യമ പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ വാസ്തമറിയാം.

∙ അന്വേഷണം

ട്വിറ്ററിലാണ് ചോംസ്‌ക്കിക്ക് ആദരാഞ്ജലികളുമായി പോസ്റ്റുകൾ  വ്യാപകമായി പ്രചരിച്ചത്.പോസ്റ്റ് കാണാം.

നിരവധി പേരാണ് ചോംസ്ക്കിക്ക് ആദരാഞ്ജലികളുമായി പോസ്റ്റ് പങ്ക് വച്ചിട്ടുള്ളതെന്ന് സമൂഹമാധ്യമങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമായി. കീവേഡുകളുടെ പരിശോധനയിൽ ചോംസ്ക്കിയുടെ വ്യാജ മരണ വാർത്തയുമായി ബന്ധപ്പെട്ട നിരവധി മാധ്യമ റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു.

മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് പിന്നാലെ നോം ചോംസ്‌കിയെ ബ്രസീലിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു എന്ന തലക്കെട്ടോടെ brasildefato.com എന്ന വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങളിൽ 95 കാരനായ നോം ചോംസ്‌കിയെ പതിനെട്ടാം തീയതി സാവോ പോളോയിലെ ബെനഫിൻഷ്യ പോർച്ചുഗീസ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കഴിഞ്ഞ ദിവസം മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഇദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു എന്നാണ് വ്യക്തമാക്കുന്നത്.

മറ്റൊരു റിപ്പോർട്ടിൽ ചോംസ്ക്കിയുടെ മരണത്തെക്കുറിച്ചുള്ള പ്രചാരണങ്ങളും റിപ്പോർട്ടുകളും തെറ്റാണെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ ഭാര്യ വലേറിയ ചോംസ്കി രംഗത്തെത്തിയതായി പറയുന്നുണ്ട്. 

ഒരു വർഷം മുമ്പ് ചോംസ്കിക്ക് പക്ഷാഘാതം സംഭവിച്ചിരുന്നു. അസുഖം ഭേദമായി വരുന്നതിനിടെ വീണ്ടും ബ്രസീലിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുക യാണുണ്ടായതെന്ന് ചോംസ്കിയുടെ ഭാര്യ അസോസിയേറ്റ് പ്രസിനോട് വ്യക്തമാക്കി.

കൂടാതെ വീട്ടിൽ ചികിത്സ തുടരുന്നതിനായി ചോംസ്കിയെ ഡിസ്ചാർജ് ചെയ്തതായി സാവോ പോളോയിലെ ബെനഫിസെൻഷ്യ പോർച്ചുഗീസ് ആശുപത്രി മെഡിക്കൽ ബുള്ളറ്റിലെ പ്രസ്താവനയിൽ പറഞ്ഞതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതിൽ നിന്ന് നോം ചോംസ്‌ക്കിയുടെ മരണ വാർത്ത വ്യാജമാണെന്ന് വ്യക്തമായി.

∙ വസ്തുത

നോം ചോംസ്‌ക്കി മരിച്ചതായുള്ള പ്രചാരണം വ്യാജമാണ്

English Summary :Social media posts paying tribute to Chomsky are fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com