ADVERTISEMENT

എഐ നിർമ്മിത ചിത്രങ്ങളും എഡിറ്റഡ് ചിത്രങ്ങളും യാഥാർത്ഥ്യമെന്ന് കരുതി പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യാറുണ്ട്. ഇപ്പോള്‍ അപൂർവ്വ ഇനത്തിൽപ്പെട്ട കടൽ പശുവിനെ കണ്ടെത്തിയെന്ന തരത്തിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോസ്റ്റ് കാണാം 

കടൽ പശു... കടൽ പശു.. എന്ന് കേട്ടിട്ടല്ലേയുള്ളൂ.. ദാ കണ്ടോളൂ...കടൽ പശു... അമ്മയും കുഞ്ഞും എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. 

∙ അന്വേഷണം

വിഡിയോയുടെ സ്ക്രീൻ ഷോട്ടുകൾ റിവേഴ്സ് ഇമേജിൽ തിരഞ്ഞപ്പോൾ നിരവധി പേർ ഇതേ വിഡിയോ ഷെയർ ചെയ്തതായി കണ്ടെത്തി. കടൽ പശു എന്ന കീവേഡ് ഉപയോഗിച്ച് തിരഞ്ഞപ്പോൾ യഥാർത്ഥ SEA COW എന്ന സസ്തനിയെക്കുറിച്ചുള്ള ഒരു വിഡിയോ ഞങ്ങൾക്ക് ലഭിച്ചു. കടൽ പുല്ലുകൾ ഭക്ഷണമാക്കുന്നതിനാലാണ് ഇവയെ SEA COW എന്ന് വിശേഷിപ്പിക്കുന്നത്.

എന്നാൽ ഇവയ്ക്ക് വിഡിയോയിൽ പരാമർശിക്കുന്ന കടൽ പശുവുമായി യാതൊരു സാദൃശ്യവുമില്ല. വൈറൽ വിഡിയോയിലെ സ്ക്രീൻഷോട്ടുകൾ പരിശോധിച്ചപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറൽ ചിത്രത്തിന് സാമ്യമുള്ള മറ്റൊരു ചിത്രമടങ്ങിയ വിഡിയോ ഞങ്ങൾക്ക് ലഭിച്ചു. ഇതിൽ പശുവിന്റെ തലയ്ക്കു പകരം കടുവയുടെ ചിത്രമാണ് ചേർത്തിരിക്കുന്നത്. വിഡിയോ കാണാം

ഒരു മുതലയെക്കൂടി ഉൾപ്പെടുത്തിയ മറ്റൊരു വിഡിയോ ദൃശ്യവും ലഭിച്ചു 

www.fakeimagedetector.com വെബ്സൈറ്റിൽ ചിത്രം പരിശോധിച്ചപ്പോൾ Computer Generated or Modified image എന്നാണ് വ്യക്തമായത്. കൂടാതെ പ്രചരിക്കുന്ന അതേ വൈറൽ ചിത്രം മറ്റൊരു യൂട്യൂബ് പേജിൽ  ഒരു നദിയുടെ പശ്ചാത്തലത്തിലുള്ള വിഡിയോയായി  ഷെയർ ചെയ്തതും ലഭിച്ചു.വിഡിയോ കാണാം

പല സ്ഥലങ്ങളിലും വ്യാപകമായി കാണുന്ന  കടൽ സീലുകൾ എന്ന സസ്തനിയുടെ മുഖത്ത് എഡിറ്റ് ചെയ്ത് മാറ്റം വരുത്തിയാണ് ഈ വിഡിയോകൾ നിർമ്മിച്ചിരിക്കുന്നതെന്ന് വ്യക്തമായി.

∙ വസ്തുത

പശുവിന്റെ തലയുള്ള മൽസ്യം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റ് എഡിറ്റ് ചെയ്തതാണ്.

English Summary :The post circulating with the claim that it is a fish with a cow's head has been edited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com