ADVERTISEMENT

അമ്മയെ മകൻ വിവാഹം കഴിച്ചു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വസ്തുതയറിയാം. 

∙ അന്വേഷണം

സ്വന്തം അമ്മയെ മൂത്ത മകൻ കല്യാണം കഴിച്ചു സ്വന്തം മകനെ അമ്മ കല്യാണം കഴിച്ചു... ലോകത്തിന്റെ ഒരു പോക്ക്  വിഡിയോ എടുത്തവൻ ചോദിക്കുകയാണ് നിങ്ങൾക്ക് ഒരു കുഞ്ഞ് ഉണ്ടായാൽ അവർ വലുതാകുമ്പോൾ അച്ഛനെ ഭായ് എന്നാണോ  അതോ അച്ഛാ എന്നാണോ വിളിക്കുക എന്തൊക്കെ...ആണോ. ഹിന്ദി അറിയുന്നവർക്ക് കൂടുതൽ അറിയാം. നമ്മുടെ ഈ രാജ്യം എങ്ങോട്ട്........? 'ദേശസ്നേഹിക " ളായതുകൊണ്ട് കൊലവിളിയും തെറി വിളിയും ഇല്ല" എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.പോസ്റ്റ് കാണാം

വൈറൽ വിഡിയോയിൽ വിവാഹഹാരമണിഞ്ഞ ഒരു സ്ത്രീയും പുരുഷനുമാണുള്ളത്. സ്ത്രീ നെറ്റിയിൽ സിന്ദൂരവും അണിഞ്ഞിട്ടുണ്ട്. ഇരുവരെയും വിഡിയോ ചിത്രീകരിക്കുന്ന വ്യക്തി ചോദ്യം ചെയ്യുന്നതും അവർ മറുപടി പറയുന്നതും ദൃശ്യങ്ങളിൽ കാണാം. 

റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറൽ വിഡിയോയുടെ വിവിധ കീഫ്രെയിമുകൾ പരിശോധിച്ചപ്പോൾ ഇതേ വിഡിയോയുടെ കൂടുതൽ ദൈർഘ്യമുള്ള പതിപ്പ് ഒരു യൂട്യൂബ് ചാനലിൽ നിന്ന് ലഭിച്ചു. വിഡിയോ വിശദമായി പരിശോധിച്ചപ്പോൾ  വിനോദത്തിന് വേണ്ടി മാത്രം തയ്യാറാക്കിയ വിഡിയോയാണിതെന്ന ഡിസ്‌ക്ലെയിമർ ശ്രദ്ധയിൽപ്പെട്ടു. 2024 ഒക്ടോബർ 12നാണ് വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ വിഡിയോ കാണാം

ഈ യൂട്യൂബ് പേജിലെ മറ്റ് വിഡിയോകൾ പരിശോധിച്ചപ്പോൾ വിനോദത്തിന് മാത്രമായി നിർമ്മിച്ച മറ്റ് നിരവധി വിഡിയോകളും ഈ പേജിലുള്ളതായി വ്യക്തമായി.കൂടാതെ വൈറൽ വിഡിയോയിൽ വിവാഹ വേഷത്തിലുള്ള സ്ത്രീ മറ്റ് ചില വിഡിയോകളിലും അഭിനയിച്ചിട്ടുള്ളതായി കാണാം. 

കൂടുതൽ അന്വേഷണത്തിൽ പ്രകാശ് എന്റർടെയ്ൻമെന്റ് എന്ന ഫെയ്‌സ്ബുക് ചാനലിലും വൈറല്‍ വിഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. 

വൈറൽ വിഡിയോയിലെ സ്ത്രീയും പുരുഷനും സഹോദരീ–സഹോദരന്മാരായി അഭിനയിക്കുന്ന മറ്റൊരു വിഡിയോയും ഈ പേജിൽ നിന്ന് ലഭിച്ചു. ഈ വിഡിയോയിലും വിനോദത്തിനു വേണ്ടി മാത്രം നിർമ്മിച്ചതെന്ന് പ്രത്യേകം പരാമർശിക്കുന്നുണ്ട്. വിഡിയോ കാണാം

ഇതിൽ നിന്ന് പ്രചാരത്തിലുള്ളത് വിനോദത്തിനായി നിർമ്മിച്ച  വിഡിയോയാണെന്ന് വ്യക്തമായി.

∙ വസ്തുത

മകൻ അമ്മയെ വിവാഹം ചെയ്‌തു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ സ്ക്രിപ്റ്റഡാണ്. പ്രകാശ് എന്റർടൈൻമെന്റ് എന്ന ഫെയ്‌സ്ബുക് പേജിൽ വിനോദത്തിനായി മാത്രം നിർമ്മിച്ച് പോസ്റ്റ് ചെയ്‌ത വിഡിയോയാണ് ഇത്.

English Summary : The video circulating with the claim that the son married the mother is scripted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com