ADVERTISEMENT

പശുവിൻ ചാണകത്തിന്റെ ഔഷധ ഗുണങ്ങൾ പ്രചരിപ്പിക്കുന്നതിനായി മകളുടെ വിവാഹ വാഹനത്തിൽ ചാണകം പൂശി ഡോക്ടർ. മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള ഡോക്ടർ നവ്നാഥ് ധുദലാണ് തന്റെ ടൊയോട്ട ഇന്നോവയിൽ ചാണകം പൂശിയത്. ചാണകം കാൻസർ അകറ്റുമെന്നും മനുഷ്യ ശരീരത്തിലെ എല്ലാ അസുഖങ്ങളും സുഖപ്പെടുത്തുമെന്നും നവ്നാഥ് വിശ്വസിക്കുന്നു.

ആഗോളതാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രകൃതിയെ സംരക്ഷിക്കുന്നതിൽ ചാണകത്തിന് വളരെയധികം പങ്കുണ്ടന്നും അദ്ദേഹം പറയുന്നു. വാഹനത്തിന്റ പുറത്ത് ചാണകം പൂശിയാൽ അകത്തെ താപനിലയും എസിയുടെ ഉപയോഗവും കുറയുമെന്നും മൊബൈൽ റേഡിയേഷൻ കുറയ്ക്കുമെന്നും നവ്നാഥ് പറയുന്നു.

നേരത്തെ വാഹനത്തിലെ ചൂട് കുറയ്ക്കുന്നതിനായി എസ്‍യുവിയിൽ ചാണകം പൂശി ഇദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതു കാറിനകത്തെ ചൂട് 5 മുതൽ 7 ഡിഗ്രിവരെ കുറയ്ക്കുമെന്നും ഇയാൾ പറയുന്നു. കൂടാതെ ചാണകം പൂശുന്നതുകൊണ്ട് വാഹനത്തിന്റെ നിറത്തിന് ഒരുകോട്ടവും സംഭവിക്കില്ലെന്നും ആദ്യം കുറച്ചു സമയത്തേയ്ക്ക് മാത്രമേ ദുർഗന്ധമുണ്ടാകൂവെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

മുംബൈയിലെ ടാറ്റ കാൻസർ ആശുപത്രിയിലെ സീനിയർ ഡോക്ടറാണ് നവ്നാഥ് ദുദ്ഹല.‌ ഗോമൂത്രത്തിൽ നിന്ന് കാൻസറിന്റെ മരുന്നുണ്ടാക്കുന്ന പഠനത്തിലാണെന്നും ഡോക്ടർ നവ്നാഥ് പറയുന്നു. മൺവീടുകളിൽ ചൂടു കുറയ്ക്കാനായി ചാണകം ഉപയോഗിക്കുന്നുണ്ട്. അതേ ആശയം തന്നെയാണ് തന്റെ കാറിലും പ്രയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: Doctor Cover Toyota Innova With Cow Dung

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com