ADVERTISEMENT

മോഷ്ടിച്ച വാഹനവുമായി കടന്നു കളയാൻ ശ്രമിച്ച യുവാക്കൾ നശിപ്പിച്ചത് 60000 യൂറോയുടെ ( ഏകദേശം 50 ലക്ഷം രൂപ) ആഡംബര എസ്‍യുവി. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മോഷ്ടിച്ച വാഹനവുമായി രക്ഷപ്പെടാൻ ശ്രമിക്കവേ നിയന്ത്രണം വിട്ട ആഡംബര എസ്‍യുവി റോഡരികിലെ പോസ്റ്റിലും മരത്തിലും ഇടിക്കുകയായിരുന്നു. 

സൗത്ത് ലണ്ടനിലെ ഒരു തെരുവിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം നടന്നത്. ‌എസ്‍യുവിയുടെ അമിതവേഗമാണ് നിയന്ത്രണം നഷ്ടപ്പെടാനുണ്ടായ കാരണം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും ചിത്രങ്ങളും കണ്ടാൽ വാഹനത്തിലുള്ളവർ മരിച്ചിരിക്കാം എന്നാണ് ആർക്കും തോന്നുക, എങ്കിലും വാഹനമോടിച്ചിരുന്ന യുവാവും കൂട്ടാളിയും വലിയ പരിക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു എന്ന് പൊലീസ് പറയുന്നു. 

അപകടം നടക്കുന്നതിന് അരമണിക്കൂർ മുമ്പു മാത്രമായിരുന്നു വാഹനം മോഷ്ടിക്കപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നുവെന്നും യുവാക്കൾക്കെതിരെ കേസെടുത്തുവെന്നുമാണ് ലണ്ടൻ പൊലീസ് അറിയിക്കുന്നത്. ‍

English Summary: Horror Car Crash Just Moments After Stealing It

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com