ADVERTISEMENT

മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്‍യുവി സ്വന്തമാക്കി സുരാജ് വെഞ്ഞാറമൂട്. മെഴ്സിഡീസ് ബെൻസിന്റെ ഏറ്റവും വലിയ എസ്‌യുവികളിലൊന്നായ ജിഎൽഎസ് 400 ഡിയാണ് താരം കൊച്ചിയിലെ മെഴ്സിഡീസ് വിതരണക്കാരായ കോസ്റ്റൽ സ്റ്റാറിൽ നിന്ന് സ്വന്തമാക്കിയത്.

suraj-venjaramoodu

ബെൻസിന്റെ സെഡാനായ എസ് ക്ലാസ് സുരാജിന്റെ ഗാരിജിലുണ്ട്. കുടുംബസമേതം എത്തിയാണ് പുതിയ വാഹനത്തിന്റെ താക്കോൽ സുരാജ് കൈപ്പറ്റിയത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ മലയാളത്തിന്റെ പ്രിയ നടന് വാഹനം കൈമാറാൻ കൊച്ചിയിൽ പ്രത്യേക ചടങ്ങും കോസ്റ്റൽ സ്റ്റാർ ഒരുക്കിയിരുന്നു.

ബെൻസ് നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് ജിഎൽഎസ്. എസ് ക്ലാസിന് സമാനമായ എസ്‌യുവിയാണ് ജിഎൽഎസ്. അത്യാംഡബര സൗകര്യങ്ങളുള്ള ജിഎൽഎസിന് കരുത്തേകുന്നത് 3 ലീറ്റർ ഡീസൽ എൻജിനാണ്. 330 എച്ച്പി കരുത്തും 700 എൻഎം ടോർക്കുമുണ്ട് ഈ വാഹനത്തിന്. 9 സ്പീഡ് ഓട്ടമാറ്റിക്കാണ് ട്രാൻസ്മിഷൻ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 6.3 സെക്കന്റ് മാത്രം വേണ്ടിവരുന്ന ഈ കരുത്തന്റെ ഉയർന്നവേഗം 6.3 സെക്കന്റാണ്. 1.08 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

English Summary: Suraj Venjaramoodu Bought Benz GLS 400 D

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com