ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്ത് ആദ്യമായി വൈദ്യുതിയിലും എഥനോളിലും ഓടുന്ന ടൊയോട്ടയുടെ ഫ്ലക്സ് ഫ്യുവൽ ഹൈബ്രിഡ് ഇലക്ട്രിക് വാഹനം കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അവതരിപ്പിച്ചു. ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത കൊറോള ഓൾട്ടിസ് കാറാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 

 

വൈദ്യുതിയിലും  എഥനോൾ ഉപയോഗിച്ചും ഓടിക്കാവുന്ന കാർ തികച്ചും പരിസ്ഥിതി സൗഹൃദമാണ്. രാജ്യത്തെ വർധിച്ചു വരുന്ന മലിനീകരണത്തോത് കണക്കിലെടുത്ത് വൈദ്യുതി വാഹനങ്ങളുടെയും ബയോ ഇന്ധനങ്ങളിൽ ഓടുന്ന വാഹനങ്ങളുടെയും ഉപയോഗം വർധിപ്പിക്കണമെന്ന് ഗഡ്കരി ചടങ്ങിൽ പറഞ്ഞു. 

 

ഫ്ലക്സ് ഫ്യുവൽ എൻജിൻ കാറുകളിൽ സാധാരണ പെട്രോളിനൊപ്പം എഥനോളോ മെഥനോളോ ആണ് ഉപയോഗിക്കുന്നത്. പുതിയ മോഡലിൽ 100 ശതമാനം എഥനോളും ഉപയോഗിക്കാം. 1.8 ലീറ്റർ എൻജിനും 1.3 kWh ഹൈബ്രിഡ് ബാറ്ററി പാക്കുമാണ് കാറിൽ. ഫ്ലക്സി എൻജിൻ 75.3 കിലോവാട്ട് കരുത്തും 142 എൻഎം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ ഇലക്ട്രിക് മോട്ടർ 53.7 കിലോവാട്ട് കരുത്തും 162.8 എൻഎം ടോർക്കും നൽകും. നിലവിൽ ബ്രസീൽ, യുഎസ്, കാനഡ എന്നിവിടങ്ങളിലാണ് ഫ്ലക്സ് ഫ്യുവൽ എൻജിനുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നത്. കേന്ദ്രമന്ത്രിമാരായ മഹേന്ദ്രനാഥ് പാണ്ഡെ, ഭൂപേന്ദർ യാദവ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

 

English Summary: Toyota Corolla Altis introduced as India's first car with flex-fuel engine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com