ADVERTISEMENT

ടൊയോട്ട അർബൻ ക്രൂസർ ഹൈറൈഡറിന് പിന്നാലെ ഗ്രാൻഡ് വിറ്റാരയ്ക്കും സിഎൻജി പതിപ്പുമായി മാരുതി സുസുക്കി. ഉടൻ വിപണിയിലെത്തുന്ന ഹൈറൈഡറിന് ശേഷം വിറ്റാര സിഎൻജിയും പുറത്തിറങ്ങും. പെട്രോൾ, സ്ട്രോങ് ഹൈബ്രിഡ്, സിഎൻജി എന്നീ വകഭേദങ്ങളിൽ വിപണിയിലെത്തുന്ന ആദ്യ മാരുതി വാഹനവും വിറ്റാര തന്നെയായിരിക്കും. 

 

വിറ്റാര സിഎൻജിയെ കൂടാതെ ചെറു എസ്‍യുവി ബ്രെസയുടെ സിഎൻജി പതിപ്പു മാരുതി സമീപ ഭാവിയിൽ വിപണിയിലെത്തിക്കും. അടുത്തിടെ വിപണിയിലെത്തിയ മാരുതി സുസുക്കി എക്സ്എൽ 6 സിഎൻജിയുടേതിന് സമാനമായ 1.5 ലീറ്റർ എൻജിനാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. 88 ബിഎച്ച്പി കരുത്തുള്ള ഈ വാഹനത്തിന് 5 സ്പീഡ് മാനുവൽ ഗിയർബോക്സായിരിക്കും. 

 

ഹൈറൈഡറുടെ എസ്‍, ജി വകഭേദങ്ങളിലായി സിഎൻജി ചുരുങ്ങുമെങ്കിൽ ഗ്രാൻഡ് വിറ്റാരയുടെ അടിസ്ഥാന വകഭേദങ്ങൾ മുതൽ സിഎൻജി പതിപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോൾ മോഡലിനെക്കാൾ 75000 രൂപ മുതൽ 95000 രൂപ വരെ ഉയർന്ന വിലയായിരിക്കും സിഎൻജി പതിപ്പിന്.

 

English Summary: Maruti Suzuki Grand Vitara CNG launch next month

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com