ADVERTISEMENT

ഉത്തരേന്ത്യയിൽ കഠിന ചൂടാണ്. കൊടും ചൂടിൽ നിന്ന് രക്ഷപ്പെടാൻ ഹോണ്ട ആക്ടിവ സ്കൂട്ടറിൽ ഒരു ഷവർ ഘടിപ്പിച്ചിരിക്കുകയാണ് ജോധ്പൂരിലെ ഒരു വ്യക്തി. ചൂടിൽ നിന്നും താൽക്കാലികാശ്വാസം നേടാൻ നടത്തിയ ഈ പുതിയ കണ്ടുപിടുത്തം കണ്ട് അന്തം വിട്ടിരിക്കുകയാണ് സോഷ്യൽ ലോകം. 

തന്റെ സ്കൂട്ടറിൽ ഇരുപതു ലീറ്റർ വെള്ളം നിറച്ച ഒരു കണ്ടെയ്നർ വച്ചാണ് ഷവറിന്റെ പ്രവർത്തനം. നഗരത്തിലെ തിരക്കുകളിൽ, കടുത്ത ചൂടും സഹിച്ച് യാത്ര ചെയ്യുമ്പോൾ കുളിർമഴ പോലെ തലയിലേക്ക് ഷവറിൽ നിന്നും വെള്ളം വീഴും. തലയും ശരീരവപും ഒന്നു തണുക്കാൻ ഈ വഴി ധാരാളം മതിയാകും. കടുത്ത ചൂടിലൂടെ സ്വന്തമായി മഴയും പെയ്യിച്ച് വാഹനമോടിച്ചു പോകുന്ന ഈ വ്യക്തിയുടെ വിഡിയോ വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. 24 ദശലക്ഷത്തിൽ അധികം ആളുകളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോ ഇതിനകം കണ്ടിരിക്കുന്നത്. 

താൽക്കാലികാശ്വാസം ആണെങ്കിലും സ്കൂട്ടറിലെ ഈ ഷവർ ചൂടിൽ നിന്നുമൊരു ശാശ്വത പരിഹാരമല്ല.  മാത്രമല്ല, സ്കൂട്ടർ റൈഡ് ചെയ്യുമ്പോൾ ഹെൽമെറ്റ് ധരിക്കാതെയിരിക്കുക എന്നതു ശിക്ഷാർഹമായ നിയമലംഘനവുമാണ്. കടുത്ത ചൂടിൽ പുറത്തേക്കിറങ്ങുന്നുണ്ടെങ്കിൽ സൂര്യനിൽ നിന്നും നേരിട്ട് ചൂട് അടിക്കാതിരിക്കാനും ആവശ്യത്തിന് വെള്ളം കുടിക്കാനുമാണ് ശ്രദ്ധിക്കേണ്ടത്.

English Summary:

Jodhpur man installs shower on Honda Activa to combat heatwaves, India really isn't for beginners!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com