8.48 ലക്ഷം രൂപയ്ക്ക് 7 സീറ്റ് എസ്‌യുവി: മഹീന്ദ്ര ബൊലേറോ നിയോ വിപണിയില്‍
Mail This Article
ചെറു എസ്‌യുവി സെഗ്‌മെന്റിലേക്ക് ബൊലേറോ നിയോയുമായി മഹീന്ദ്ര. ബൊലേറോയുടെ ലേബലില്‍ എത്തുന്ന ചെറു എസ്‍യുവിക്ക് 8.48 ലക്ഷം രൂപ മുതലാണ് എക്സ് ഷോറും വില. എന്‍ 4, എന്‍8, എൻ 10, എന്‍ 10 (ഒ) എന്നിങ്ങനെ 4 വകഭേദങ്ങളില്‍ വിപണിയിലെത്തിയ വാഹനത്തിന്റെ എൻ 8 വകഭേദത്തിന് 9.48 ലക്ഷം രൂപയും എന്‍10ന് 9.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. എന്‍ 10(ഒ)യുടെ വില പിന്നീട് പ്രഖ്യാപിക്കും. നിലവിലേത് പ്രാരംഭ വിലയാണെന്നും വാഹനം പുറത്തിറക്കിക്കൊണ്ട് മഹീന്ദ്ര അറിയിച്ചു.
ഉത്പാദനം നിർത്തിയ ടിയുവി 300 എന്ന മഹീന്ദ്ര എസ്‍യുവിയുടെ പരിഷ്കരിച്ച രൂപമാണ് നിയോ. ബൊലോറോയുടെ ക്ലാസിക് ലുക്ക് തോന്നിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. മനോഹരമായതും മികച്ച ലുക്ക് നൽകുന്നതുമാണ് ഹെഡ്‌ലാംപും ബംബറും ഫോഗ് ലാംപും. കൂടാതെ 5 സ്പോക്ക് അലോയ് വീലുകൾ, സിൽവർ റൂഫ് റെയിൽ എന്നിവയുമുണ്ട്.
ഉള്ളിൽ പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും റീ വർക്കിഡ് എംഐഡി സ്ക്രീനും 7 ഇഞ്ച് ഇൻഫോടൈന്‍മെന്റ് സിസ്റ്റവുമുണ്ട്. മുന്നിലും മധ്യഭാഗത്തെ സീറ്റിലുമായി 5 പേര്‍ക്ക് ഇരിക്കാം പിന്നിൽ രണ്ടു പേർക്ക് മുഖാമുഖം ഇരിക്കുന്നതുപോലെയുള്ള സീറ്റുകളാണ്. 1.5 ലീറ്റർ മൂന്നു സിലിണ്ടർ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 100 ബിഎച്ച്പി കരുത്തും 260 എൻഎം ടോർക്കും നൽകും ഈ എൻജിൻ. പുതിയ സ്കോർപ്പിയോയിലും ഥാറിലുമുള്ള ലാഡർ ഫ്രെയിം ഷാസിയിലാണ് വാഹനം നിർമച്ചിരിക്കുന്നത്. ബൊലേറോയുടെ ലേബലിൽ പുറത്തിറക്കുന്ന വാഹനം വിപണിയിൽ വിജയമാകുമെന്ന് പ്രതീക്ഷിക്കാം.
English: Mahindra Bolero Neo launched at Rs. 8.48 Lakh