ADVERTISEMENT

മാരുതി സുസുക്കിയുടെ പ്രീമിയം എംപിവി എക്സ്എൽ 6 വിപണിയിൽ. പെട്രോൾ മാനുവൽ, ഓട്ടമാറ്റിക് വകഭേദങ്ങളിൽ ലഭിക്കുന്ന കാറിന്റെ എക്സ്ഷോറൂം വില 11.29 ലക്ഷം രൂപ മുതൽ 14.55 ലക്ഷം രൂപ വരെയാണ്. അടിസ്ഥാന വകഭേദമായ സീറ്റ പതിപ്പിന്റെ മാനുവലിന് 11.29 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 12.79 ലക്ഷം രൂപയുമാണ്. ആൽഫ മാനുവലിന് 12.29 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 13.79 ലക്ഷം രൂപയും. ആൽഫ് പ്ലസ് മാനുവലിന് 12.89 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 14.39 ലക്ഷം രൂപയും ആൽഫ് പ്ലസ് ഡ്യുവൽ ടോൺ മാനുവലിന് 13.05 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 14.55 ലക്ഷം രൂപയും. വാഹനം വാങ്ങാതെ 24599 രൂപ മാസ വാടകയ്ക്ക് ഉപയോഗിക്കാൻ പറ്റുന്ന സ്കീമും മാരുതി പ്രഖ്യാപിച്ചിട്ടുണ്ട്.

maruti-suzuki-xl6-price

എന്തൊക്കെ പുതുമകൾ?

പുതിയ എർട്ടിഗയെ അടിസ്ഥാനപ്പെടുത്തിയാണ് എക്സ്എൽ 6 നിർമിച്ചിരിക്കുന്നത്. മാറ്റങ്ങൾ വരുത്തിയ കൂടുതൽ ക്രോം ഫിനിഷുള്ള ഗ്രില്ലാണ് പ്രധാന ആകർഷണം. കൂടാതെ ഡ്യുവൽ ടോൺ 16 ഇഞ്ച് അലോയ് വീലുകളും ക്രോം ബാറുള്ള ടെയിൽ ഗേറ്റുമുണ്ട്. കൂടാതെ കറുത്ത റൂഫുള്ള ഡ്യുവൽ ടോൺ മോഡലും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. അടിസ്ഥാന വകഭേദം മുതൽ ആറ് എയർബാഗുകളുണ്ട്. 

maruti-suzuki-xl6-4

ഉയർന്ന വകഭേദത്തിൽ 7 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഓൺബോർഡ് വോയിസ് അസിസ്റ്റ് അടക്കം 40 ഫീച്ചറുകളുള്ള സുസുക്കി കണക്റ്റുമുണ്ട്. കൂടാതെ  ടെലിസ്കോപ്പിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിങ് വീൽ, ആംബിയന്റ് ഫുട്‌ഫോൾ ലൈറ്റ്, രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകൾ‌, എബിഎസ്, ഇബിഡി, ബിഎ, ഹിൽഹോൾഡ് അസിസ്റ്റ്, ഇഎസ്‍പി, പാർക്കിങ് ക്യാമറ, ക്രൂസ് കൺട്രോൾ, ഓട്ടോ ഹെഡ്‌ലാംപ്, എയർകൂൾഡ് കപ്പ് ഹോൾഡറുകൾ എന്നിവയുണ്ട്.

maruti-suzuki-xl6-2

എൻജിൻ 

സ്റ്റാർട്ട്, സ്റ്റോപ് ടെക്നോളജിയോടു കൂടിയ 1.5 ലീറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എൻജിനാണ് എക്സ്എൽ 6 ൽ. രണ്ട് ഇൻജക്റ്റർ ഉപയോഗിക്കുന്ന എൻജിൻ മികച്ച കരുത്തും ഇന്ധനക്ഷമതയും നൽകും. 103 ബിഎച്ച്പി കരുത്തും 136.8 എൻഎം ടോർക്കുമുണ്ട്‍. പെട്രോൾ മാനുവലിന് ലീറ്ററിന് 20.97 കിലോമീറ്ററും ഓട്ടമാറ്റിക്കിന് 20.27 കിലോമീറ്ററുമാണ് മാരുതി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. പുതിയ 6 സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക് ഗിയർബോക്സാണ് എക്സ്എൽ 6 ൽ ഉപയോഗിക്കുന്നത്. പാഡിൽ ഷിഫ്റ്റും പുതിയ മോഡലിനുണ്ട്. മാനുവലിൽ 5 സ്പീഡ് ഗിയർബോക്സ്. 

English Summary: 2022 Maruti Suzuki XL6 launched at Rs 11.29 lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com