ADVERTISEMENT

കവൻട്രി ∙ കഴിഞ്ഞ രണ്ടു സംഗമങ്ങളുടെയും വിജയ നിറവിൽ അയർക്കുന്നം-മറ്റക്കര പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള യുകെ നിവാസികൾ സ്നേഹ സൗഹൃദങ്ങൾ പങ്കു വയ്ക്കുന്നതിനായി ഒത്തുചേരുന്ന മൂന്നാമത് സംഗമം ഉജ്വലമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മേയ് 25ന് കവൻട്രിയിൽ സംഘടിപ്പിക്കുന്ന മൂന്നാമത് സംഗമവും വൻ വിജയമാക്കുവാനുള്ള തയാറെടുപ്പുകളാണ് സംഘാടകർ നടത്തി വരുന്നത്. 

സംഗമത്തിൽ പങ്കെടുക്കുന്ന മുഴുവൻ കുടുംബാംഗങ്ങൾക്കും കമ്മറ്റി അംഗങ്ങളായ ജോമോൻ ജേക്കബ്ബിന്റെയും അനിൽ വർഗീസിന്റെയും നേതൃത്വത്തിൽ വൈവിദ്ധ്യമാർന്ന രുചിക്കൂട്ടിലുള്ള വിഭവ സമൃദ്ധമായ നാടൻ ഭക്ഷണമാണ് തയാറാക്കി നൽകുന്നത്. അയർക്കുന്നം–മറ്റക്കര എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ഈ പ്രദേശങ്ങളുമായി ആത്മബന്ധമുള്ളവർക്കും വിവാഹബന്ധമായി ചേർന്നിട്ടുള്ളവർക്കും കുടുംബസമേതം സംഗമത്തിൽ പങ്കെടുക്കാം. ഈ പ്രദേശങ്ങളിൽ നിന്നും യുകെയിൽ താമസിക്കുന്ന മുഴുവൻ ആളുകളും സംഗമത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും സംഘാകർ അറിയിച്ചു. 

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സംഗമത്തിൽ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാർന്ന കലാപരിപാടികളും മറ്റ് വിനോദപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ഇനിയും പേര് നൽകുവാൻ ഉള്ളവർക്കും സംഗമവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയുവാനും താഴെപ്പറയുന്നവരെ ബന്ധപ്പെടാം. ജോസഫ് വർക്കി (പ്രസിഡന്റ്) - 07897448282, ജോണിക്കുട്ടി സഖറിയാസ് (സെക്രട്ടറി) - 07480363655, ടോമി ജോസഫ് (ട്രഷറർ) - 07737933896, പ്രോഗ്രാം കോർഡിനേറ്റേഴ്സ്: സി.എ. ജോസഫ് - 07846747602, പുഷ്പ ജോൺസൺ - 07969797898.

സംഗമവേദിയുടെ വിലാസം

Sacred Heart Catholic Church Hall,

Harefield Road, Coventry, CV2 4BT

Date: 25/05/2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com