ബ്രദര്‍ റെജി കൊട്ടാരവും ടീമും നേതൃത്വം നല്കുന്ന റസിഡന്‍ഷ്യല്‍ ധ്യാനം
Mail This Article
എന്നിസ്∙ വോയ്സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്നവർക്കായി 2019 ഡിസംബർ 20, 21 & 22 (വെള്ളി, ശനി & ഞായർ) ദിവസങ്ങളിൽ അയർലൻഡിലെ കൗണ്ടി ക്ലയറിലുള്ളഎന്നീസിലെ സെന്റ് .ഫ്ലാന്നൻസ് കോളജില്‍ നടത്തുന്ന മൂന്നു ദിവസത്തെ റസിഡന്‍ഷ്യല്‍ ഇംഗ്ലീഷ് ധ്യാനത്തിന്റെ റജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. ഡിസംബർ 20നു രാവിലെ ഏട്ടിനു തുടങ്ങി, ഡിസംബർ 22ന് വൈകുന്നേരം അഞ്ചുമണിക്ക് റസിഡന്‍ഷ്യല്‍ ധ്യാനം അവസാനിക്കും.
ബ്രദര്‍ റെജി കൊട്ടാരവും ക്രൈയിസ്റ്റ്ക്കൾച്ചർ മിനിസ്ട്രി അംഗങ്ങളും ചേര്‍ന്നാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്. റസിഡന്‍ഷ്യല്‍ ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് ബ്രദര്‍. റെജി കൊട്ടാരത്തെ നേരിൽ കണ്ട് പ്രാർഥിക്കാൻ അവസരമുണ്ടായിരിക്കും. കില്ലലൂ രുപത ബിഷപ്പ് ഫിൻടൻ മോനാഹൻ, ദിവ്യബലിയോടെ മൂന്നു ദിവസത്തെ, റസിഡെന്‍ഷ്യല്‍ ധ്യാനത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിക്കും. വോയ്സ് ഓഫ് പീസ് മിനിസ്ട്രിയുടെ പേട്രണും, ആര്‍ച്ച് ബിഷപ്പുമായ കിറന്‍ ഒ’ റയ്ലീ, രണ്ടാം ദിവസത്തെ ദിവ്യബലി അർപ്പിക്കും. മറ്റു പല രാജ്യങ്ങളിൽനിന്നും ഈ ധ്യാനത്തിൽ ആളുകൾ പങ്കെടുക്കുന്നുണ്ട് എന്ന സവിശേഷതകൂടിയുണ്ട്. സെന്റ് .ഫ്ലാന്നൻസ് കോളജില്‍ തന്നെ താമസത്തിനും ഭക്ഷണത്തിനുമുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നിസ് ബസ് സ്‌റ്റേഷൻ, റയിൽവേ സ്‌റ്റേഷൻ ധ്യാനകേന്ദ്രത്തിന്റെ അടുത്താണ്. കോളജിൽ ധ്യാനത്തിനായ് എത്തുന്നവർക്ക് ഫ്രീ കാര്‍ പാര്‍ക്കിങ് സൗകര്യവും ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക.
മഹേഷ് - 0877639296
ജോമോന്‍ ജോസഫ് - 0894461284
മോറാ ഹോഗൻ - 0857338617