ADVERTISEMENT

ബർമിങ്ങാം ∙ സ്വർഗീയ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് ജോയ് ടു ദി വേൾഡ് യുകെ കാരൾ സംഗീത ഗാന മത്സരത്തിൽ മിഡ്‌ലാൻഡ്സ് ഹെർമോൻ മാർത്തോമാ പള്ളി ഗായക സംഘം അലൈഡ് മോർട് ഗേജ് സർവീസ് സ്പോൺസർ ചെയ്ത ആയിരം പൗണ്ട് കാഷ്  അവാർഡിന് അർഹരായി. യുകെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ പള്ളികളെയും, സംഘടനകളെയും പ്രതിനിധീകരിച്ചു പങ്കെടുത്ത പതിനഞ്ചു ഗായകസംഘങ്ങൾ പങ്കെടുത്ത ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ ബ്രിസ്റ്റോൾ ക്നാനായ കത്തോലിക്ക അസോസിയേഷൻ  ഗായക സംഘം, ഹെവൻലി വോയിസ് സ്റ്റോക്ക് ഓൺ ട്രെൻഡ്, ലെസ്റ്റർ മദർ ഓഫ് ഗോഡ് ചർച്ച്‌ ഗായകസംഘം, എയിൽസ്‌ഫോർഡ് സെന്റ് പാദ്രെ പിയോ മിഷൻ ഗായകസംഘം എന്നിവർ യഥാക്രമം രണ്ടും, മൂന്നും, നാലും അഞ്ചും സ്ഥാനങ്ങൾ നേടി. 

joy-to-world-2

രണ്ടാം സ്ഥാനം നേടിയ ബ്രിസ്റ്റോൾ ടീമിന് അഞ്ഞൂറ് പൗണ്ടും ട്രോഫിയും മൂന്നാം സമ്മാനം നേടിയ ഹെവൻലി വോയിസ് ടീമിന് ഇരുനൂറ്റി അമ്പതു പൗണ്ടും ട്രോഫിയും നാലും അഞ്ചും ടീമുകൾക്കു ട്രോഫിയും സമ്മാനിച്ചു. കഴിഞ്ഞ മൂന്നു വർഷങ്ങളായി  തുടർച്ചയായി നടക്കുന്ന ജോയ് റ്റു ദി വേൾഡ്  കാരൾ മത്സരവും,സംഗീത നിശയും  ഓരോ വർഷം കഴിയുന്തോറും പങ്കെടുക്കുന്ന  ടീമുകളുടെ എണ്ണവും ആളുകളും വർധിച്ചു വരുന്നതായാണ് കാണുന്നത്. 

joy-to-world-3

ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക് മേയർ ടോം ആദിത്യ  പരിപാടിയിൽ മുഖ്യാഥിതി ആയി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. യു കെ ക്രോസ്സ് കൾച്ചർ മിനിസ്ട്രീസ് ഡയറക്ടർ  ജോ കുര്യൻ, ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത മീഡിയ കമ്മീഷൻ ചെയർമാൻ റവ . ഫാ. ടോമി എടാട്ട് എന്നിവർ ക്രിസ്മസ് സന്ദേശം നൽകി.

joy-to-world-4

വിജയികൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വികാരി ജനറാൾ  റവ ഫാ. ജോർജ് ചേലക്കൽ, അലൈഡ് മോർട്ട്‌ ഗേജ് മാനേജിങ് പാർട്ണർ ബിജോ ടോം ചൊവ്വേലിക്കുടി, മേയർ ടോം ആദിത്യ , ജോമോൻ കുന്നേൽ, ബിനു  ജോർജ്, സുനീഷ് ജോർജ്  എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. യു കെ മലയാളികൾക്കിടയിൽ സംഗീത രംഗത്ത് മിന്നുന്ന പ്രകടനങ്ങൾ കാഴ്ച വച്ച് മുന്നേറുന്ന  ടെസ്സ സൂസൻ ജോൺ , ടീന ജിജി എന്നിവർക്ക് പ്രത്യേക പുരസ്കാരങ്ങൾ നൽകി.

joy-to-world-5
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com