ADVERTISEMENT

ഡബ്ലിൻ ∙ മനുഷ്യരക്ഷക്കായ് ഭൂമിയിലവതരിച്ച ദൈവകുമാരന്റെ തിരുജനനത്തിന്റെ ഓർമ്മ പുതുക്കുന്ന ക്രിസ്മസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. 25 ദിനങ്ങൾ നീണ്ട നോമ്പിനും ഒരുക്കങ്ങൾക്കും ശേഷം വിശ്വാസികൾ തിരുപിറവി ആചരിക്കും. ദീപാലങ്കാരങ്ങളാൽ നിറഞ്ഞ ഡബ്ലിൻ നഗരത്തിലെ എട്ടു സിറോ മലബാർ  കുർബാന സെന്ററുകളിൽ പതിവ് പോലെ സിറോ മലബാർ ക്രമത്തിൽ വിശുദ്ധ കുർബാനയും തിരുകർമ്മങ്ങളും നടക്കും. 

താലായിൽ 24 നു ഉച്ചകഴിഞ്ഞ് 2 മണിക്ക് ഫെർട്ടകെയിൻ ചർച്ച് ഓഫ് ഇൻ കാർനേഷനിൽ വിശുദ്ധ കുർബാന നടക്കും. ഇഞ്ചിക്കോർ മേരി ഇമാക്കുലേറ്റ് ദേവാലയത്തിൽ 24നു വൈകിട്ട് 4:30 നും  ഫിബ്സ്സ്ബറോയിൽ ഫിൻഗ്ലാസ് സെൻ്റ്. കനീസസ് സ്ക്ലൂൾ ഹാളിൽ വൈകിട്ട് 7:30 നും, ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ വൈകിട്ട് 10:30 നും ക്രിസ്തുമസ് കുർബാന നടക്കും. ബ്ലാക്ക്റോക്ക് സെൻ്റ് ജോസഫ് കുർബാന സെന്ററിൽ ഗാർഡിയൻ ഏയ്ഞ്ചൽ ദേവാലയത്തിൽ 24 നു വൈകിട്ട് 10:30 നു വിശുദ്ധ കുർബാന ആരംഭിക്കും.  ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിലും, ബ്ലാഞ്ചർഡ്സ്ടൗൺ ഹൺസ്ടൗൺ തിരുഹൃദയ ദേവാലയത്തിലും 24നു വൈകിട്ട് 11 മണിക്ക് തിരുപിറവി ആഘോഷിക്കും. സോർഡ്സ് റിവർവാലി സെൻ്റ്. ഫിനിയൻസ് ദേവാലയത്തിൽ 24 വൈകിട്ട് 11:30 തിനാണ് പാതിരാകുർബാന.   

തിരുപിറവിയുടെ സന്ദേശവുമായി വിവിധ കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തിൽ കാരൾ സംഘങ്ങൾ ഭവനങ്ങൾ സന്ദർശിച്ചു.  ഐറീഷ് കമ്യൂണിറ്റികളും വിവിധ ഇന്ത്യൻ കമ്യൂണിറ്റികളും സംഘടിപ്പിച്ച ക്രിസ്മസ് കാരൾ സർവീസുകളിൽ സിറോ മലബാർ സഭാംഗങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. സിറോ മലബാർ യൂത്ത് മൂവ്മെൻ്റിന്റെ നേതൃത്വത്തിൽ പുൽക്കൂട് മത്സരങ്ങൾ നടന്നുവരുന്നു. 

ഹൃദയതാലം` എന്നപേരിൽ ചെറു വീഡിയോ സന്ദേശങ്ങൾ മുൻ വർഷത്തേപ്പോലെ കഴിഞ്ഞ 25 ദിവസങ്ങളിൽ ഒരുക്കിയിരുന്നു. ക്രിസ്മസിന് ആത്മീയമായി ഒരുങ്ങാൻ സഹായകമാകുന്ന വീഡിയോകൾ ഡബ്ലിൻ സിറോ മലബാർ സഭയുടെ ഫെയ്സ്ബുക്ക് പേജിൽ ലഭ്യമാണ്. ക്രിസ്മസ് കുർബാനയിലേയ്ക്ക് ഏവരേയും ക്ഷണിക്കുകയും അതോടൊപ്പം ക്രിസ്മസ് ആശംസകൾ നേരുകയും ചെയ്യുന്നതായി ഡബ്ലിൻ സിറോ മലബാർ സഭാ നേതൃത്വം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com