ADVERTISEMENT

റോം∙ പ്രശസ്തമായ വാനിറ്റി ഫെയർ മാഗസിന്റെ ഏറ്റവും പുതിയ ഇറ്റാലിയൻ എഡിഷനിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ മുഖചിത്രം. ഫാഷനും സംസ്ക്കാരവും ആനുകാലിക സംഭവങ്ങളും പ്രതിപാദിക്കുന്ന വാനിറ്റിഫെയറിന്റെ 2021 ജനുവരി ലക്കമാണ് 84 വയസുകാരനായ ഫ്രാൻസിസ് പാപ്പയുടെ മുഖചിത്രവുമായി പുറത്തിറങ്ങുന്നത്. 

"നമ്മളെല്ലാവരും ഒരേ വഞ്ചിയിലാണ്. ഒരു നല്ല കുടുംബമായി മാറുവാൻ നമുക്ക് കഴിയണം" എന്ന മാർപ്പാപ്പയുടെ  സന്ദേശം പ്രസിദ്ധീകരിക്കുന്നത്, സ്നേഹത്തോടെയും ശുഭപ്രതീക്ഷയോടെയും പുതുവർഷത്തെ അഭിമുഖീകരിക്കുവാൻ തങ്ങളുടെ വായനക്കാരെ പ്രേരിപ്പിക്കുമെന്നാണ് വാനിറ്റി ഫെയറിന്റെ പ്രതീക്ഷ.

2013 മാർച്ചിൽ സഭാതലവനായി  തിരഞ്ഞെടുക്കപ്പട്ട ഫ്രാൻസിസ് പാപ്പയുടെ ഔദ്യോഗിക ജീവിതത്തിലെ പ്രധാന സംഭവങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്ന ഒരു പ്രത്യേക ലേഖനവും പുതിയ വാനിറ്റി ഫെയർ  മാഗസിനിലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com