മലങ്കര സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭ യൂറോപ്പ് വനിതാ സമാജത്തിനു പുതിയ ഭാരവാഹികള്‍
Mail This Article
ബര്‍ലിന്‍ ∙ യാക്കോബായ മലങ്കര സുറിയാനി സഭയുടെ യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിലുള്ള വനിതാ സമാജത്തിന്റെ 2022–23ലേക്കുള്ള ഭരണസമിതിയെ ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലിയോസ് തിരുമേനിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തിരഞ്ഞെടുത്തു. യുകെ, അയര്‍ലണ്ട് ഒഴികെയുള്ള യൂറോപ്യന്‍ രാജ്യങ്ങളാണ് ഈ ഭദ്രാസനത്തിന്റെ കീഴില്‍ വരുന്നത്.
വിന്‍സി ചെറിയാന്‍, മാള്‍ട്ട (സെക്രട്ടറി), സിന്ധു എബിജിന്‍, നോര്‍വേ (ട്രഷറര്‍), ജെസ്സി തുരുത്തുന്മേല്‍, വിയന്ന (ജോയിന്റ് സെക്രട്ടറി), പരിണിത തോമസ്, മ്യൂണിക് (കോ–ട്രഷററര്‍), കോ–ഓര്‍ഡിനേറ്റേഴ്സായി സീന ചാക്കോ (ഡെന്‍മാര്‍ക്ക്), ഡെനിമോള്‍ സാറ ജോസ് (ആംസ്റ്റര്‍ഡാം), ബെന്‍സി ജോര്‍ജ് വര്‍ഗീസ് (ഫ്രാങ്ക്ഫര്‍ട്ട് ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ഫാ. എല്‍ദോസ് വട്ടപ്പറമ്പിലിനെ (ഡെന്‍മാര്‍ക്ക്) വനിതാ സമാജം വൈസ് പ്രസിഡന്റായി തിരുമേനിയുടെ അധ്യക്ഷതിയില്‍ കൂടിയ യൂറോപ്പ് ഭദ്രാസന കൗണ്‍സില്‍ തിരഞ്ഞെടുത്തു.
ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് ശേഷം വനിതാ സമാജ പ്രവര്‍ത്തകരെയും ഭദ്രാസനത്തിലെ മുഴുവന്‍ വൈദീകരെയും കൗണ്‍സില്‍ ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗവുംനടന്നു. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തങ്ങള്‍ ആസൂത്രണം ചെയ്തു വരുന്നതായി പിആർഒ സാജു ചാക്കോ അറിയിച്ചു.