ADVERTISEMENT

ലണ്ടൻ∙ യുകെയിലെ ഇടതുപക്ഷ കലാ സാംസ്ക്കാരിക സംഘടനയായ സമീക്ഷ യുകെ കേരളപ്പിറവിയുടെ ഭാഗമായി പ്രവാസി സംവാദ സദസ്സ് ഓൺലൈനായി സംഘടിപ്പിക്കുന്നു. നവംബർ 19 ശനി യുകെ സമയം വൈകിട്ട് 4 ന് (ഇന്ത്യൻ സമയം വൈകിട്ട് 9.30) സൂം വഴിയാണു പരിപാടി സംഘടിപ്പിക്കുക    . 

"നവോഥാന മുന്നേറ്റം കേരളപ്പിറവിക്കു മുൻപും പിൻപും’’ എന്ന കാലിക പ്രസക്തിയുള്ള വിഷയമാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. ഈ വിഷയത്തിൽ ആഴത്തിൽ പാണ്ഡിത്യമുള്ള കേരളത്തിലെ പ്രമുഖരായ മുരുകൻ കാട്ടാക്കട, സന്ദീപാനന്ദഗിരി,  ഫാ:ഡോ മാത്യൂസ്  വാഴക്കുന്നം എന്നിവർ സംവാദത്തിനു നേതൃത്വം വഹിക്കുന്നു.   

നമ്മുടെ നാടിന്റെ സാംസ്കാരിക ഉന്നതിക്കും നവോഥാന ചരിത്രത്തിനും കളങ്കം ചാർത്തുന്ന നിരവധി അനിഷ്ട സംഭവങ്ങളുടെ വാർത്തകളാണ് നിത്യവും കേൾക്കുന്നത്. ഈ അവസരത്തിൽ വളരെ കാലികപ്രാധാന്യമുള്ള വിഷയം ചർച്ച ചെയ്യുന്ന ഈ സംവാദത്തിൽ ഏവരുടെയും സഹകരണമുണ്ടാവണമെന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ അഭ്യർഥിച്ചു . സംവാദത്തിൽ പങ്കെടുക്കുന്നവർക്ക് ചോദ്യങ്ങൾ ചോദിക്കുന്നതിനും വിഷയത്തെ സംബന്ധിച്ച തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനും അവസരങ്ങൾ ഉണ്ടായിരിക്കും .

കെ റെയിലിനെ കുറിച്ചും  നവകേരള സൃഷ്ടിക്കു പ്രവാസികളുടെ പങ്ക് എന്ന വിഷയത്തെ കുറിച്ചും സമീക്ഷ യുകെ മുൻപ് സംഘടിപ്പിച്ചിരുന്ന സംവാദ സദസ്സുകൾ ജനപങ്കാളിത്തവും വിഷയാധിഷ്ഠിത ചർച്ചകളും കൊണ്ട് ഉയർന്ന നിലവാരം പുലർത്തിയിരുന്നു . ഇനി മുതൽ എല്ലാ രണ്ടു മാസം കൂടുമ്പോഴും രാഷ്ട്രീയ സാംസ്‌കാരിക നായകരെ പങ്കെടുപ്പിച്ചുകൊണ്ടു വിവിധ വിഷയങ്ങളിൽ സംവാദ സദസ്സുകൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു എന്നു സംഘാടകർ അറിയിച്ചു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com