ADVERTISEMENT

വത്തിക്കാൻ/ലണ്ടൻ∙ കാലം ചെയ്ത ബനഡിക്ട് പതിനാറാമന്‍ പാപ്പായുടെ സംസ്കാര ശുശ്രൂഷകളിൽ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പ്രതിനിധിയായി യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത പങ്കെടുത്തു. കഴിഞ്ഞ ദിവസം മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ച അദ്ദേഹം ഇന്ന് നടന്ന സംസ്കാര ശ്രുശൂഷകളിലും പങ്കെടുത്തു. വിവിധ ഒറിയന്റൽ ഓർത്തഡോക്സ് സഭകളിലെ മെത്രാപ്പൊലീത്തമാർക്ക് ഒപ്പമാണ് അദ്ദേഹം റോമിൽ എത്തിയത്.

pope-benadict-funeral

 

pope-vuneral

ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു 2 മണി ക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ശുശ്രൂഷകൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് കുർബാന അർപ്പിച്ചത് കർദിനാൾ തിരുസംഘത്തിന്റെ ഡീനായ കർദിനാൾ ജൊവാന്നി ബത്തിസ്ത റെയാണ്. വിവിധ രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാർ, വിവിധ സഭകളുടെ ബിഷപ്പുമാർ ഉൾപ്പടെ ആയിരകണക്കിന് ആളുകളാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com