ADVERTISEMENT

ലണ്ടൻ ∙  ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ മാത്തമാറ്റിക്സ് ആണെന്നു കണ്ടെത്തിയ സ്ഫടികത്തിലെ ചാക്കോ മാഷിനെ അനുകരിക്കുകയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. 18 വയസ്സുവരെ ഇംഗ്ലണ്ടിലെ എല്ലാ കുട്ടികളും ഏതെങ്കിലും തരത്തിൽ കണക്കു പഠിക്കുമെന്ന് ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. ഡാറ്റായും സ്ഥിതിവിവരക്കണക്കുകളും സ്റ്റാറ്റിസ്റ്റിക്സും എല്ലാ ജോലിക്കും അടിസ്ഥാനമായി മാറുന്ന കാലഘട്ടത്തിൽ കണക്കിന്റെ പ്രസക്തി ഏറെയായതിനാലാണ് ഇത്തരമൊരു തീരുമാനം. കൂടുതൽ വിശകലന വൈദഗ്ധ്യം കൈവരിക്കാൻ ഇത് ഉപകരിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

 

നിലവിൽ രാജ്യത്ത് 16 മുതൽ 19 വയസ്സുവരെയുള്ള കുട്ടികളിൽ പകുതിപേർ മാത്രമാണ് കണക്കു പഠിക്കുന്നത്. കണക്കു പഠിക്കുന്നത് കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കാൻ ഉപകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

 

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തുവന്നു. ക്രിയേറ്റീവ് ആർട്ടും ഹ്യൂമാനിറ്റീസും പഠിക്കുന്നവരെ കണക്കു പഠിപ്പിക്കാനിറങ്ങുന്ന പ്രധാനമന്ത്രി പ്രായോഗികമായല്ല ചിന്തിക്കുന്നത് എന്നതാണ് പ്രധാന വിമർശനം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com