ADVERTISEMENT

സ്റ്റീവനേജ് ∙ ലണ്ടൻ ഹെർട്ഫോഡ്‌ഷെയർ കൗണ്ടിയിലെ സ്റ്റീവനേജിൽ നടന്ന വർണ്ണാഭമായ സ്റ്റീവനേജ് ദിനാഘോഷത്തിൽ 'സർഗ്ഗം സ്റ്റീവനേജ്' മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുക്കിയ 'കേരള പവിലിയൻ' പ്രത്യേകം ശ്രദ്ധേയമായി. 

stevenage-day3

 

thiruvathira

തിരുവാതിരയും ഭരതനാട്യവും ബോളിവൂഡ് നൃത്തവും കോർത്തിണക്കി അവതരിപ്പിച്ച നൃത്തവിരുന്ന്‌ തദ്ദേശീയരടക്കം നിരവധി വിദേശികള്‍ ആസ്വദിച്ചു. കേരളീയ നൃത്ത്യ പരിശീലനത്തിന്റെ സാധ്യതകൾ ആരാഞ്ഞും സ്റ്റീവനേജിലെ തദ്ദേശീയർ സർഗ്ഗത്തിന്റെ പവലിയൻ എത്തിയിരുന്നുവന്നത് അഭിമാനം പകരുന്നതായി. 

stevenage-day2

രാജ്യാന്തര കലകൾ അരങ്ങു വാണ വേദിയിൽ  ജോണി കല്ലടാന്തിയുടെ നേതൃത്വത്തിൽ നടത്തിയ ചെണ്ടമേളത്തിന് തദ്ദേശീയർ താളം പിടിച്ചു. സർഗ്ഗത്തിന്റെ നേതൃത്വത്തിൽ ചെണ്ടമേള പരിശീലനത്തിന് പുതിയ ബാച്ച് തുടങ്ങി. ഇതിനകം 35 ഓളം പേർ റജിസ്റ്റർ ചെയ്തു കഴിഞ്ഞു.

stevenage-day1

 

stevenage-day4

കേരള പവലിയൻ സന്ദർശിച്ചു അനുമോദനങ്ങൾ അറിയിക്കുവാൻ എത്തിയ സ്റ്റീവനേജ് മേയർ മൈലാ ആർസിനോ യൂത്ത് മേയർ എല്ലാ ലാസെ എന്നിവരെ  ആനയിച്ചത്  യൂത്ത് കൗൺസിൽ ഡപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ട അനീസ റെനി മാത്യു ആയിരുന്നു എന്നത് ഏറെ ശ്രദ്ധേയമായി.

 

സർഗ്ഗം പ്രസിഡന്റ് ബോസ് ലൂക്കോസ്, സെക്രട്ടറി ആദർശ് പീതാംബരൻ എന്നിവർ നേതൃത്വം നൽകി. വരും വർഷങ്ങളിൽ കേരളത്തനിമയുള്ള നിശ്ചല ദൃശ്യങ്ങളടക്കം പവിലയനുകളിൽ പ്രദർശിപ്പിക്കുമെന്ന് ബോസ് ലൂക്കോസ് പറഞ്ഞു.

English Summary: Kerala pavilion conducted by Sargam Stevenage on Stevenage Day impressed audience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com