ADVERTISEMENT

ലണ്ടൻ∙ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ നിന്നും യുകെയിലേക്ക് കുടിയേറിയവരുടെ വാർഷിക സംഗമം ഓട്ടോര്‍ഹാംപ്ടണിൽ  ഹില്‍ ഹൗസ് ക്രിസ്ത്യന്‍ സെന്ററില്‍  ഈ മാസം 23 മുതൽ 25 വരെയുള്ള തീയതികളിൽ നടത്തപ്പെട്ടു. മൂന്ന് ദിവസം നീണ്ടുനിന്ന പരിപാടികൾ കോടഞ്ചേരി സ്വദേശിയായ ഫാ. ലൂക്ക് മരപ്പിള്ളി നേതൃത്വം നൽകിയ  പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്. കലാ , സാംസ്ക്കാരിക , കായിക പരിപാടികൾ സംഗമത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചു. കലാപരിപാടികളിൽ നൃത്തവും  ഏകാംഗ അഭിനയങ്ങളമുണ്ടായിരുന്നു.

Read also: കുട്ടികളുടെ ലൈംഗിക ചൂഷണം ലക്ഷ്യമിട്ട് വെബ്‌സൈറ്റ് നടത്തിപ്പ്; ഇന്ത്യന്‍ ഡോക്ടര്‍ക്ക് യുകെയിൽ 6 വര്‍ഷ...


2008 ൽ ആരംഭിച്ച കോടഞ്ചേരി സംഗമത്തിന്‍റെ ഭാഗമായി വർഷം തോറും ജീവകാരുണ്യ പ്രവർത്തനങ്ങൾ കേരളത്തിൽ നടത്തുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. 2023-24 വർഷത്തെ ഭാരവാഹികളായി ബേബി എബ്രഹാം ഞള്ളിമാക്കൽ  (പ്രസിഡന്റ്), സന്തോഷ് ജോൺ വട്ടപ്പാറ (സെക്രട്ടറി), ലാൽസൺ (ട്രഷറർ), സ്മിത ബിജു (വൈസ് പ്രസിഡന്റ), ഷാന്റി ബാബു (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

 

അടുത്ത വർഷം വീണ്ടും കാണാമെന്നും ഗൃഹാതുരുത്വം ഉണർത്തുന്ന സ്മരണകൾ പങ്കുവയ്ക്കാമെന്ന് ആശംസിച്ചാണ് സംഗമത്തിൽ പങ്കെടുത്തവർ മടങ്ങിയത്.

 

English Summary: Kodancherry Sangam was organized in UK

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com