ADVERTISEMENT

ഡബ്ലിൻ ∙ അയർലൻഡിൽ പ്രവാസി മലയാളികൾക്ക് മലയാള ഭാഷാപഠനത്തിന് അവസരം നൽകുന്നു. കേരള സര്‍ക്കാര്‍ ആവിഷ്ക്കരിച്ച മലയാളം മിഷന്‍ പദ്ധതിയില്‍ സെന്റ് ജോസഫ് മാസ് സെന്‍ററിന്‍റെ കീഴിൽ അയര്‍ലൻഡ് ബ്ലാക്ക്റോക്ക് മേഖലയിലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. കേരള സര്‍ക്കാര്‍ അംഗീകാരത്തോടെ സെപ്റ്റംബറിൽ ക്ലാസുകൾ ആരംഭിക്കും.

 

ബ്‌ളാക്ക്‌റോക്കിലെ ഗാർഡിയൻ ഏഞ്ചൽ പള്ളിയുടെ കീഴിലുള്ള പാരിഷ് ഹാളിലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ഒന്നിടവിട്ട  ഞായറാഴ്ചകളിൽ ആയിരിക്കും ക്ലാസുകൾ നടക്കുക. ക്ലാസിൽ ചേരാൻ ആഗ്രഹിക്കുന്നവർ നേരത്തെ തന്നെ പേര് റജിസ്റ്റർ ചെയ്യേണ്ടതാണ്. കണിക്കൊന്ന (സർട്ടിഫിക്കറ്റ് കോഴ്സ്), സൂര്യകാന്തി (ഡിപ്ലോമ കോഴ്സ്), ആമ്പല്‍ (ഹയര്‍ ഡിപ്ലോമ കോഴ്സ്), നീലക്കുറിഞ്ഞി (സീനിയര്‍ ഡിപ്ലോമ കോഴ്സ്) തുടങ്ങിയ നാല് കോഴ്‌സുകൾ ആണുള്ളതെന്ന് മലയാളം മിഷൻ ബ്‌ളാക്ക്‌റോക്ക് മേഖല കമ്മിറ്റിയുടെ രക്ഷാധികാരി ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടില്‍, ചീഫ് കോഓർഡിനേറ്റർ അഡ്വ. സിബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

 

കൂടുതൽ വിവരങ്ങൾക്ക് അഡ്വ.സിബി സെബാസ്റ്റ്യൻ (ചീഫ് കോഓർഡിനേറ്റർ) -0894433676,  അനീഷ് വി. ചെറിയാന്‍ (പ്രസിഡന്റ്) - 0892606282, ബിനു ജോസഫ് ലൂക്ക് (ജനറൽ സെക്രട്ടറി) -0870558898 എന്നിവരെ ബന്ധപ്പെടാവുന്നതാണ്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ റജിസ്ട്രേഷൻ നടത്താവുന്നതാണ്.

 

https://mami.kerala.gov.in/modules/home/main/home1.php?rd=sT_rG

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com