ADVERTISEMENT

ലണ്ടന്‍ ∙ ജാതി മത വർണ്ണ വർഗ്ഗ ദേശ ഭേദങ്ങൾക്ക് അതീതമായ മാനവികതയുടെ ആകാശത്തിൽ ഒരു സൂര്യ തേജസ് ഉദിച്ചുയർന്നിട്ട് 169 സംവത്സരങ്ങൾ ആകുകയാണ്. ആ മഹാ മനീഷിയുടെ ദർശനങ്ങളിലേക്ക് അൽപ്പാൽപ്പമായി ആഴത്തിൽ ഇറങ്ങി ചെല്ലുവാൻ നമുക്ക് ഒത്തൊരുമിച്ചു പരിശ്രമിക്കാം. സമൂഹം നേരിടുന്ന വെല്ലുവിളികളെ തന്റെ കര്‍മങ്ങളും ഉപദേശങ്ങളും കൊണ്ട് മറികടക്കാന്‍ ഇപ്പോഴും അദൃശ്യ സാന്നിധ്യമായി നിന്നുകൊണ്ട് സഹായിക്കുകയാണ് ശ്രീനാരായണഗുരു. 

സാമൂഹികവും സാമ്പത്തികവുമായ അവശതകളില്‍പ്പെട്ട് സ്വാഭിമാനം ചോര്‍ന്നുപോയ ഒരു സമൂഹത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനും, വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള കരുത്തും കാഴ്ചപ്പാടും കൈവരിക്കാനും ഗുരുദേവന്റെ ഉപദേശങ്ങള്‍ സഹായിച്ചു. അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്കുയര്‍ത്തിയ ഗുരുദേവന്റെ വചനങ്ങള്‍ ഇന്നും കാലിക പ്രസക്തമാണ്. വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനുമാണ് വിദ്യ. ജാതിയുടെയും മതത്തിന്റെയും തൊട്ടുകൂടായ്മയെ മറികടക്കാന്‍ അറിവ് ആയുധമാക്കാന്‍ ഉപദേശിച്ച ഗുരുദേവന്റെ 169–ാ മത് ജന്മദിനം സെപ്റ്റംബർ 3ന് നോറ്റിങ്ഹാമിൽ ആഘോഷിക്കും. ചതയദിന ഘോഷയാത്ര, പൊതുസമ്മേളനം, സേവനത്തിന്റെ കുടുംബ യൂണിറ്റിലെ കുട്ടികളും, മുതിർന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ തുടങ്ങി പ്രൗഢഗംഭീരമായി ആഘോഷിക്കുവാൻ ഉള്ള തയാറെടുപ്പുകൾക്കു തുടക്കം കുറിച്ചതായി സേവനം യു കെ അറിയിച്ചു. യുകെ യിലുള്ള എല്ലാ ഗുരുവിശ്വാസികളെയും നോറ്റിങ്ഹാമിലേക്ക് സ്നേഹാദരങ്ങളോടെ ക്ഷണിക്കുന്നു.

sevanam-uk-2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com