ADVERTISEMENT

ഓക്‌ലാന്റ്∙ ന്യൂസിലന്റിൽ നടന്ന ട്യൂണ മൽസ്യബന്ധന ചാംപ്യൻഷിപ്പിൽ മലയാളികളടങ്ങിയ ടീമിന് ഒന്നാം സമ്മാനം. ഇന്ത്യൻ രൂപ ഏകദേശം മൂന്നര ലക്ഷത്തോളം രൂപയുടെ ക്യാഷ് പ്രൈസാണ് ഒന്നാം സമ്മാനമായി ടീമിന് ലഭിച്ചത്. ന്യൂസിലന്റിലെ ഫാക്കത്താനെ സ്പോർടിഫിഷിങ്‌ ക്ലബ്ബാണ് എല്ലാവർഷവും നടത്തപ്പെടുന്ന വിനോദ - മൽസ്യബന്ധന ചാംപ്യൻഷിപ്പായ ട്യൂണ ചാമ്പ്യൻഷിപ്പ് നടത്തിയത്.

tuna-fishing-3

 

tuna-fishing-2

"ചൂണ്ടപ്രേമി' എന്ന് പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന ടിന്റോ തോട്ടക്കര , 'ബൂംബാങ് ' എന്ന ചാനലിലൂടെ മലയാളികൾക്ക് സുപരിചിചിതനായ നവീൻ ജോബ്, ഫിജി ഇന്ത്യൻ വംശജനായ അവികാശ് , ഇംഗ്ലീഷ് വംശജനായ ഒലിവർ വിനയാർഡ് എന്നിവരടങ്ങിയ ടീമിനാണ് ഒന്നാം സമ്മാനത്തിനർഹമായ വമ്പൻ ട്യൂണ (ചൂര) മൽസ്യം ലഭിച്ചത്. ന്യൂസിലാന്റിൽ ആദ്യമായി ബോട്ടു വാങ്ങിയ.  മലയാളിയാണ് ടിന്റോ-തന്റെ മനസ്സിനോട് ചേർന്ന് നിൽക്കുന്ന ചൂണ്ടപ്രേമി എന്ന പേരാണ് ടിന്റോ തന്റെ ബോട്ടിനു നൽകിയത്.മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത ചെറുതും വലുതുമായ മീൻ പിടുത്ത വീഡിയോകൾ ടിന്റോ തന്റെ വ്ലോഗായ  "ചൂണ്ടപ്രേമി  ന്യൂസിലന്റ് ഫിഷിങ് ' എന്ന ചാനലിലൂടെ പുറത്തിറക്കാറുണ്ട്. 

 

'ബൂംബാങ്' എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ ചാനലിനുടമയാ നവീൻ ജോബുമായി നടത്തിയ ചില മീൻപിടുത്ത യാത്രകളാണ് ടിന്റോയെ കുറച്ചു കൂടി ശ്രദ്ധേയമാക്കിയത്. ന്യൂസിലാന്റിൽ ഫാൻഗെരെയാണ് ടിന്റോ നിലവിൽ താമസിക്കുന്നത്. പ്രൊഫഷൻ കൊണ്ട് ഒരു രജിസ്റ്റേർഡ് നഴ്സ് ആണ് ടിന്റോ . നിലവിൽ നഴ്സിങ്ങിനോടൊപ്പം മീൻ പിടുത്തം ഒരു പാഷനായി കൊണ്ടുപോകുന്നു. നാട്ടിൽ ,അങ്കമാലിക്കടുത്തുള്ള ഒലിവ് മൗണ്ടാണ് ടിന്റോയുടെ സ്വദേശം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com