ADVERTISEMENT

 

cologne-kerala-samajam-conducted-56-tournament

കൊളോണ്‍ ∙ നാല്‍പ്പതിന്റെ നിറവിലെത്തി കൊളോണ്‍ മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കൊളോണ്‍ ട്രോഫിയ്ക്കു വേണ്ടിയുള്ള 56 (ലേലം) ചീട്ടുകളി മല്‍സരം വിജയകരമായി നടത്തി. ഏകദിന ചീട്ടുകളി മല്‍സരം സമാജം പ്രസിഡന്റ് ജോസ് പുതുശേരി ഉദ്ഘാടനം ചെയ്തു.

 

കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയ ദേവാലയ ഹാളില്‍ ഓഗസ്റ്റ് 5 ന് ശനിയാഴ്ച രാവിലെ 10 ന് ആരംഭിച്ച ആവേശകരമായ മല്‍സരത്തില്‍ ജേതാക്കളെ പ്രഖ്യാപിച്ചത് രാത്രി വൈകിയാണ്.മൂന്നു പേരടങ്ങുന്ന ആകെ പത്തു ടീമുകളാണ് മല്‍സരത്തില്‍ മാറ്റുരച്ചത്. മൊത്തത്തില്‍ 12 കളി വീതമുള്ള 9 റൗണ്ടാണ് മല്‍സരത്തില്‍ ഉണ്ടായിരുന്നത്. മല്‍സരത്തില്‍ പങ്കെടുത്തവര്‍ക്കും ഹൈടെക് രീതിയിലും, മറ്റു സാങ്കേതിക സഹായ സഹകരണങ്ങള്‍ നല്‍കിയവര്‍ക്കും സമാജം ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദി പറഞ്ഞു.

 

മല്‍സരത്തില്‍ തോമസ് പഴമണ്ണില്‍ ക്യാപ്റ്റനായി, വര്‍ഗീസ് ശ്രാമ്പിക്കല്‍, ഫ്രാന്‍സിസ് വട്ടക്കുഴിയില്‍ എന്നിവരടങ്ങുന്ന ടീം ഹോഹന്‍ഹൗസ് ഒന്നാം സ്ഥാനവും, തോംസണ്‍ തൈപ്പറമ്പില്‍ ക്യാപ്റ്റനായി, ജസ്ററിന്‍ കളത്തില്‍, അലക്സ് കള്ളിക്കാടന്‍ അടങ്ങുന്ന ടീം ഹോള്‍വൈഡെ രണ്ടാം സ്ഥാനവും, സണ്ണി പുത്തന്‍പുരയ്ക്കല്‍ ക്യാപ്റ്റനായി, ജോമോന്‍ കോളാട്ടുകുടി, തോമസ് കുഞ്ഞ് എന്നിവരടങ്ങുന്ന ടീം കാര്‍സ്റ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

 

വിജയികളായവര്‍ക്ക് ഓഗസ്ററ് 26 ന് (ശനി) വെസ്ലിംങ് സെന്റ് ഗെര്‍മാനൂസ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാജത്തിന്റെ 40ാം ജൂബിലി, തിരുവോണാഘോഷ വേളയില്‍ ട്രോഫികള്‍ നല്‍കും. മല്‍സരങ്ങള്‍ക്ക് സ്പോര്‍ട്സ് സെക്രട്ടറി ബിന്റോ പുന്നൂസ്്, പ്രസിഡന്റ് ജോസ് പുതുശേരി, ജന.സെക്രട്ടറി ഡേവീസ് വടക്കുംചേരി എന്നിവര്‍ നേതൃത്വം നല്‍കി.

 

എക്സിക്യൂട്ടീവ് കമ്മറ്റിയിലെ മറ്റംഗങ്ങളായ ഷീബ കല്ലറയ്ക്കല്‍(ട്രഷറാര്‍), പോള്‍ ചിറയത്ത്, (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍( കള്‍ച്ചറല്‍ സെക്രട്ടറി), ടോമി തടത്തില്‍ (ജോ.സെക്രട്ടറി) കൂടാതെ മേരി പുതുശേരി, എല്‍സി വടക്കുംചേരി, സാലി ചിറയത്ത്, അനുപമ ബിന്റോ, ഫിലോ തടത്തില്‍ എന്നിവരും മല്‍സരത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

 

വെബ്സൈറ്റ്: http://keralasamajamkoeln.de

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com