ADVERTISEMENT

ലണ്ടൻ ∙ റോയൽ മെയിൽ ഫസ്റ്റ് ക്ലാസ് സ്റ്റാംപിന് വീണ്ടും വില കൂട്ടി. നിലവിൽ 1.10 പൗണ്ട് ആയിരുന്ന ഫസ്റ്റ് ക്ലാസ് സ്റ്റാംപ് വില ഒക്ടോബർ രണ്ടു മുതൽ 1.25 പൗണ്ട് ആയാണ് വർധിക്കുന്നത്. പതിനെട്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് റോയൽ മെയിൽ ഫസ്റ്റ് ക്ലാസ് സ്റ്റാംപിന്റെ വില വർധിപ്പിക്കുന്നത്. ഒരു വർഷത്തിനിള്ളിൽ സ്റ്റാംപ് വിലയിൽ 47 ശതമാനത്തിന്റെ വർധനയാണ് കമ്പനി വരുത്തിയിരിക്കുന്നത്. സെക്കൻഡ് ക്ലാസ് സ്റ്റാംപുകളുടെ വില 75 പെൻസായി തുടരും. 

പ്രവർത്തന ചെലവിലെ വർധനയും സാമ്പത്തിക സാഹചര്യങ്ങളുടെ സമ്മർദവുമാണ് വില വർധിപ്പിക്കാൻ കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം. ഉപയോക്താക്കളിൽനിന്നും ഒരേ നിരക്കിൽ പണം ഈടാക്കിയാണ് റോയൽ മെയിൽ രാജ്യത്തെ 32 മില്യൻ അഡ്രസുകളിൽ കത്തുകൾ എത്തിക്കുന്നത്. ഇത്തരം കടപ്പാടുകളും വില വർധന അനിവാര്യമാക്കുന്നുവെന്നാണ് കമ്പനി പറയുന്നത്. പത്തു വർഷത്തിനിടെ ലെറ്റർ ട്രാഫിക്കിലുണ്ടായ കുത്തനെയുള്ള കുറവും അഡ്രസുകളുടെ എണ്ണത്തിലുണ്ടായ വർധനയും പ്രവർത്തന ചെലവ് ക്രമാതീതമായി വർധിപ്പിച്ചു. 2004-05 കാലയളവിൽ 20 മില്യൻ കത്തുകളാണ് റോയൽ മെയിൽ ഡെലിവർ ചെയ്തിരുന്നത്. 2022-23 വർഷത്തിൽ ഇത് കേവലം ഏഴു മില്യണായി കുറഞ്ഞു. അഡ്രസുകളുടെ എണ്ണം ഈ പത്തുവർഷത്തിനുള്ളിൽ നാല് മില്യൻ വർധിക്കുകയും ചെയ്തു. 

English Summary:  Royal Mail has again increased the price of first class stamps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com