ADVERTISEMENT

കെന്‍റ്∙ യുകെ കെന്‍റിലെ മെയ്ഡ്സ്റ്റോണിൽ കായംകുളം സ്വദേശി അന്തരിച്ചു. കായംകുളം ഇല്ലിപ്പാക്കുളം ചാതവന ഫിലിപ്പ് സി രാജനാണ് (42 ) ഇന്ന് രാവിലെ അന്തരിച്ചത്. അസുഖബാധിതനായി മെയ്ഡ്സ്റ്റോൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രിയോടെ ഹൃദയാഘതമുണ്ടായി. ഇന്ന് രാവിലെയാണ് മരിച്ചത്.

ഫിലിപ്പ് സി രാജനും ഭാര്യ ടെറിയും
ഫിലിപ്പ് സി രാജനും ഭാര്യ ടെറിയും

ഭാര്യ ടെറി മെയ്ഡ്സ്റ്റോൺ ഹോസ്പിറ്റലിൽ ഫിസിയോളജിസ്റ്റ് ആണ്. മക്കൾ മാത്യു, സാറ. ഫിലിപ്പ് സി രാജൻ കാന്റർബറി മാർത്തോമാ പള്ളി ഇടവകാംഗമാണ്. സംസ്കാരം പിന്നീട്. കെന്‍റിലെ മലയാളികൾക്ക് ഇടയിൽ ഏറെ സുപരിചിതനായിരുന്ന ഫിലിപ്പ് സി രാജന്റെ അകാല വേർപാടിൽ ഏറെ ദുഖിതരാണ് ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും.

English Summary:

UK Malayali died in Maidstone, Kent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com