യുകെയിൽ നാല് കുട്ടികള്‍ തീപിടിത്തത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മ അറസ്റ്റിൽ
Mail This Article
ലണ്ടൻ∙ യുകെയിലെ സട്ടണിൽ നാല് കുട്ടികൾ തീപിടിത്തത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ അമ്മയ്ക്ക് എതിരെ കേസ്. 2021 ൽ സൗത്ത് ലണ്ടനിലെ സട്ടണിലുണ്ടായ തീപിടിത്തത്തില്‍ ഇരട്ടകളായ നാല് കുട്ടികൾ മരിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിന് ഒടുവിലാ ഇപ്പോൾ യുവതിക്കെതിരെ നരഹത്യക്ക് കേസെടുത്തത്. 29 കാരിയായ ദേവേക റോസിനെതിരെയാണ് കേസെടുത്തതെന്ന് മെറ്റ് പൊലീസ് അറിയിച്ചു. പ്രതിയെ ക്രോയ്ഡണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് ഹാജരാക്കും.
2021 ഡിസംബര്‍ 16 ന് വൈകിട്ട് 7 ന് സട്ടണിലെ കോളിങ്വുഡ് റോഡില്‍ തീപിടിത്തത്തെ തുടര്‍ന്നാണ് മൂന്ന് വയസ് വീതം പ്രായമുള്ള ലെയ്‌ടണും ലോഗന്‍ ഹോത്തും, നാല് വയസുള്ള കൈസണും ബ്രൈസണ്‍ ഹോത്തും കൊല്ലപ്പെട്ടത്. അഗ്നിശമന സേനാംഗങ്ങള്‍ ശ്വാസോച്ഛ്വാസ ഉപകരണത്തില്‍ നാല് സഹോദരന്മാരെ തീവ്രമായ തീപിടുത്തത്തില്‍ നിന്നും രക്ഷിക്കുന്നതിനായി മധ്യ ടെറസ് വീട്ടില്‍ നിന്ന് പുറത്തെടുക്കുകയും അവര്‍ക്ക് സിപിആർ നല്‍കുകയും ചെയ്തു. ഇവരെ സൗത്ത് ലണ്ടനിലെ രണ്ട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
കുട്ടികളെ ഉപേക്ഷിച്ചതിന് പ്രാദേശിക കമ്മ്യൂണിറ്റിയില്‍ സംഭവം കാര്യമായ സ്വാധീനം ചെലുത്തിയെന്ന് പൊലീസ് പറഞ്ഞു. ഇതേ തുടർന്നാണ് കുട്ടികളുടെ അമ്മയ്ക്ക് എതിരെ കേസ് എടുത്തത്. ലണ്ടന്‍ അഗ്നിശമന സേനയുടെയും ക്രൗണ്‍ പ്രോസിക്യൂഷന്‍ സേവനത്തിന്റെയും പിന്തുണയോടെ തീപിടിത്തത്തെ കുറിച്ച് ഗൗരവമായ അന്വേഷണം തുടരുകയാണെന്ന് മെറ്റ് പൊലീസ് പറഞ്ഞു.