ADVERTISEMENT

ലണ്ടൻ∙ കഴിഞ്ഞ് അഞ്ച് വർഷമായി താൻ വെള്ളം കരം (  വാട്ടർ ബിൽ) അടയ്ക്കുന്നില്ലെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഹോളിവുഡ് നടൻ ടോം ഹോളണ്ട്. സൗജന്യമാണെന്ന് കരുതിയാണ് അഞ്ച് വർഷമായി താൻ വാട്ടർ ബിൽ അടക്കാതിരുതെന്ന് നടൻ വ്യക്തമാക്കി. 27 കാരനായ താരം അടുത്തിടെ സിനിമകളിൽ നിന്ന് ഒരു വർഷത്തേക്ക് മാറി നിൽക്കാൻ തീരുമാനിച്ചിരുന്നു. ജീവിതം ക്രമീകരിക്കുന്നതിന് വേണ്ടിയാണ് നടൻ സിനിമകളിൽ നിന്നും അവധിയെടുത്തത്. ഇതിനെ തുടർന്ന് വീട്ടിലെ വെള്ളത്തിന് പണം നൽകമെന്ന് മനസിലാക്കിയതെന്ന് താരം പറയുന്നു. 

എന്റെ ഈ വർഷത്തെ അവധിക്കാലത്തിന് ജോലിയുമായി ഒരു ബന്ധവുമി‌ല്ല. ലണ്ടനിലെ സ്റ്റേജിൽ 11 വയസ്സുള്ളപ്പോൾ മുതൽ ഞാൻ അഭിനയിക്കുകയാണ്. അതിനുശേഷം ഒരു ഇടവേള ലഭിച്ചിട്ടില്ല. ഞാൻ  ഭാഗ്യവാനാണ്. അത് നിസ്സാരമായി എടുക്കുന്നില്ല. ഒരിടത്ത് കുറച്ച് സമയം ചിലവഴിക്കാനും കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ജീവിക്കാനും ജീവിതം ചിട്ടപ്പെടുത്താനും ഞാൻ ആഗ്രഹിച്ചു. അഞ്ച് വർഷമായി ഞാൻ എന്റെ വാട്ടർ ബിൽ അടയ്ക്കുന്നില്ലെന്ന് ഞാൻ കണ്ടെത്തി, പക്ഷേ നിങ്ങൾ അത് ചെയുന്നത് എനിക്കറിയില്ലായിരുന്നു. ഇംഗ്ലണ്ടിൽ വെള്ളം സൗജന്യമാണെന്ന് ഞാൻ കരുതി.

ഹോളണ്ടിന്റെ ഏറ്റവും പുതിയ പ്രോജക്ട് 'ദി ക്രൗഡഡ് റൂം' ആണ്. ചിത്രീകരണത്തിനിടെ താൻ സംവിധായകനോട് ഒരാഴ്ച അവധി ചോദിച്ചതായി നടൻ വെളിപ്പെടുത്തി. സിനിമയിലെ കഥാപാത്രം തന്നെ വളരെ ക്ഷീണിതനാക്കി അതു കൊണ്ടാണ് ഒരാഴ്ച അവധിയെടുത്തതെന്നും താരം കൂട്ടിച്ചേർത്തു. 

English Summary:

Why didn't Hollywood actor Tom Holland pay his water bill for five years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com