ADVERTISEMENT

ലണ്ടൻ∙ ബ്രിട്ടനിലെ 'ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്' ആശിര്‍വദിക്കുന്ന ആദ്യ സ്വവര്‍ഗ്ഗ ദമ്പതികളായി ഫെലിക്സ്റ്റോവില്‍ നിന്നുള്ള കാതറിന്‍ ബോണ്ടും ജെയ്ന്‍ പിയേഴ്സും. സഫോക്കിലെ ഫെലിക്സ്റ്റോവില്‍ നിന്നുള്ള സ്വവര്‍ഗ ദമ്പതികളായ കാതറിന്‍ ബോണ്ടിനും ജെയ്ന്‍ പിയേഴ്സിനും സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ ലഭിച്ച ആശീര്‍വാദം ആംഗ്ലിക്കന്‍ സഭയുടെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേർത്തു.

സ്വവര്‍ഗ ദമ്പതികളെ അനുഗ്രഹിക്കുന്നതിന് ഹൗസ് ഓഫ് ബിഷപ്പ്സ് അനുമതി നല്‍കിയതിനെ തുടർന്നാണ് മുൻപ് ഉണ്ടായിരുന്ന വിലക്ക് നീങ്ങിയത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്‍റെ പാര്‍ലമെന്‍റ് എന്നറിയപ്പെടുന്ന ജനറല്‍ സിനഡ് ഫെബ്രുവരിയില്‍ ആദ്യമായി സിവില്‍ പങ്കാളിത്തത്തിലും വിവാഹത്തിലും സ്വവര്‍ഗ ദമ്പതികള്‍ക്ക് അനുഗ്രഹം നല്‍കുന്നതിന് വോട്ടെടുപ്പ് നടത്തിയിരുന്നു. എട്ട് മണിക്കൂറോളം നീണ്ട ഒരു സംവാദത്തെ തുടര്‍ന്നാണ് വോട്ടെടുപ്പ് രണ്ട് ദിവസങ്ങളിലായി നടന്നത്.

English Summary:

Felixstowe same-sex couple receives one of Anglican church's first blessings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com